View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്മുകിലിൻ ...

ചിത്രംമമ്മി ആന്റ് മീ (2010)
ചലച്ചിത്ര സംവിധാനംജിത്തു ജോസഫ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംസിജോ ജോണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Venmukilin kampili maarum manjurukum thaazhvarayil
pon veyilin pattu virichoo veendum vaasantham
janmathin pachila mettil meettunnu kaattaruvee nee
snehathin paadasarathin eeran samgeetham

Ozhukunnu kaatin kaikkumpilil
oru kunju poovin aantholanam
kani kandu nilkke nalkunnuvo
kavilathu melle then chumbanam
mayilaadi nilkkum manassinte ullil
mazhavillu meyum panthalile ennum maayaathe
(Venmukilin kampili ..)

Naru vennilaavin paal maariyil
nanayunnuvo nee innaadyamaay
ariyaathe poyo ennolamee
azhakaarnnu peyyum ven chandanam
kalavaaniyaakum kili vannu kaathil
mrudugaanam mooliyille innum thoraathe
(Venmukilin kampili ..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെണ്മുകിലിൻ കമ്പിളി മാറും മഞ്ഞുരുകും താഴ്വരയിൽ
പൊൻ വെയിലിൻ പട്ടു വിരിച്ചൂ വീണ്ടും വാസന്തം (2)
ജന്മത്തിൻ പച്ചില മേട്ടിൽ മീട്ടുന്നു കാട്ടരുവീ നീ
സ്നേഹത്തിൻ പാദസരത്തിൻ ഈറൻ സംഗീതം

ഒഴുകുന്ന കാറ്റിൻ കൈക്കുമ്പിളിൽ
ഒരു കുഞ്ഞു പൂവിൻ ആന്തോളനം
കണി കണ്ടു നിൽക്കെ നൽകുന്നുവോ
കവിളത്തു മെല്ലെ തേൻ ചുംബനം
മയിലാടി നിൽക്കും മനസ്സിന്റെ ഉള്ളിൽ
മഴവില്ലു മേയും പന്തലിലെ എന്നും മായാതെ
(വെണ്മുകിലിൻകമ്പിളി ..)

നറു വെണ്ണിലാവിൻ പാൽ മാരിയിൽ
നനയുന്നുവോ നീ ഇന്നാദ്യമായ്
അറിയാതെ പോയോ എന്നോളമീ
അഴകാർന്നു പെയ്യും വെൺ ചന്ദനം
കളവാണിയാകും കിളി വന്നു കാതിൽ
മൃദുഗാനം മൂളിയില്ലേ ഇന്നും തോരാതെ
(വെണ്മുകിലിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൈക്കിൾ ജാക്സൻ
ആലാപനം : സായനോര ഫിലിപ്പ്, ബെന്നി ദയാല്‍   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : സിജോ ജോണ്‍
വെണ്മുകിലിൻ
ആലാപനം : രാഹുല്‍ നമ്പ്യാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിജോ ജോണ്‍
ആരുമേ കാണാതെ
ആലാപനം : കാര്‍ത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിജോ ജോണ്‍
സൂപ്പർ മോം
ആലാപനം : സായനോര ഫിലിപ്പ്   |   രചന : ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : സിജോ ജോണ്‍
മാലാഖപോലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിജോ ജോണ്‍