

കായലരികത്തു ...
ചിത്രം | നീലക്കുയില്‍ (1954) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ, രാമു കാര്യാട്ട് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ രാഘവന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kaayalarikathu valayerinjappol vala kilukkiya sundaree penukettinu kuriyedukkumbol oru njarukkinu cherkkane (kaayalarikathu) kanninaalente karalinnuruliyil enna kaachiya nombaram khalbilarinjappol innu njammalu kayaru pottiya pambaram cheril ninnu balarnnu ponthiya hoori ninnude kayyinaal - ney choru vechathu thinnuvaan kothi- yereyunden nenchilaay vambezhum ninte purikakkodiyude ambu kondu njarambukal kambodinjoru sheelakkudayude kambi pole valinjupoy kudavumaay puzhakkadavil vannenne thadavilaakkiya painkilee oduvileeyenne sankadappuzha naduvilaakkarutheekkalee vereyaanu vichaaramenkilu neramaayathu cholluvaan veruthe njaanenthineriyum veyilathu kailum kuthi nadakkanu (kaayalarikathu) | വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കണേ (കായലരികത്തു...) കണ്ണിനാലെന്റെ കരളിനുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരം കൽബിലറിഞ്ഞപ്പോളിന്നു ഞമ്മള് കയറു പൊട്ടിയ പമ്പരം ചേറിൽ നിന്നു ബളർന്നു പൊന്തിയ ഹൂറി നിന്നുടെ കയ്യിനാൽ - നെയ് ചൊറു വെച്ചതു തിന്നുവാൻ കൊതിയേറെയുണ്ടെൻ നെഞ്ചിലായ് വമ്പെഴും നിന്റെ പുരികക്കൊടിയുടെ അമ്പുകൊണ്ടു ഞരമ്പുകൾ കമ്പൊടിഞൊരു ശീലക്കുടയുടെ കമ്പിപോലെ വലിഞ്ഞുപോയ് കുടവുമായ് പുഴ കടവിൽ വന്നെന്നെ തടവിലാക്കിയ പൈങ്കിളി ഒടുവിലീയെന്നെ സങ്കടപ്പുഴ നടുവിലാക്കരുതിക്കളീ വേറെയാണു വിചാരമെങ്കില് നേരമായതു ചൊല്ലുവാൻ വെറുതെ ഞാനെന്തിനെരിയും വെയിലത്ത് കയിലും കുത്തി നടക്കണ്. (കായലരികത്ത്...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എല്ലാരും ചൊല്ലണു
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- എങ്ങിനെ നീ മറക്കും
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കടലാസുവഞ്ചിയേറി
- ആലാപനം : കോഴിക്കോട് പുഷ്പ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഉണരുണരൂ
- ആലാപനം : ശാന്ത പി നായര്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കുയിലിനെ തേടി
- ആലാപനം : ജാനമ്മ ഡേവിഡ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ജിഞ്ചക്കം താരോ
- ആലാപനം : കെ രാഘവന്‍, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനെന്നും വിളിക്കില്ല
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മിന്നും പൊന്നിന്‍ കിരീടം
- ആലാപനം : ശാന്ത പി നായര്‍ | രചന : | സംഗീതം : കെ രാഘവന്‍
- ദൃശ്യമായുള്ളൊരു (രാമായണം)
- ആലാപനം : പി ഭാസ്കരൻ | രചന : | സംഗീതം : കെ രാഘവന്‍