View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതിലെ തോഴി ...

ചിത്രംഎല്‍സമ്മ എന്ന ആണ്‍കുട്ടി (2010)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരാജാമണി
ആലാപനംശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Ithile thozhee nin paathayilinnoru poomaramaay
Njaanaakeyulanju tharalamaay poothuniranju
Thozhaa.. nin mankudil munnile chembakachillayil
Snehasugandhamaay ninne thaloduvaan vannu
Thozhee nin kaaladi maathramee aayiram paadezhum
Poozhiyil njaan innu kandu...
Thozhee....thozhee....thozhee....
Paalkkudamenthi mukilukal meethe
Malakal than padi kerum neram
Theeraa dhahavumaayi thazvara thaazhe
Kulirinu kai neettum neram
Narumozhikal chevikalilothi podi mazha than ksruthikalaadi
Thirunaal varavariyaaraayi priya maunamithaliyaaraayi
(ithilee......)

Murivukalil paazh tharuvinupolum
Pranayamaam neerthulliyoori
Ee ormmakal pole marathaka vallikal
Neelukayaay padarnneraan
Mezhuthiri than pidayum naalam niramizhiyil kathiraay viriyum
Thudunettiyil kuriyadayaalam pranayaaksharamaayi vilangum..
Thozhee thozhee nin paathayilinnoru poomaramaay
Njaanaakeyulanju tharalamaay poothuniranju
Thozhaa.. nin mankudil munnile chembakachillayil
Sneha sugandhamaay ninnethaloduvaan vannu
Thozhee nin kaaladi maathramee aayiram paadezhum
Poozhiyil njaan innu kandu...
Thozhee....thozhee....thozhee....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇതിലേ തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞു തരളമായ് പൂത്തുനിറഞ്ഞു
തോഴാ.. നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിൽ ഞാനിന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...
പാല്‍ക്കുടമേന്തി മുകിലുകള്‍ മീതെ
മലകള്‍ തന്‍ പടികേറും നേരം
തീരാ ദാഹവുമായി താഴ്‌വര താഴേ
കുളിരിനു കൈനീട്ടും നേരം
നറുമൊഴികള്‍ ചെവികളിലോതി പൊടിമഴ തന്‍ കുസൃതികളാടി
തിരുനാള്‍വരവറിയാറായി പ്രിയ മൗനമിതലിയാറായി
(ഇതിലേ..)

മുറിവുകളില്‍ പാഴ്തരുവിനു പോലും
പ്രണയമാം നീര്‍ത്തുള്ളിയൂറി
ഈയോര്‍മ്മകള്‍ പോലെ മരതക വള്ളികള്‍
നീളുകയായ് പടര്‍ന്നേറാന്‍
മെഴുതിരിതന്‍ പിടയും നാളം നിറമിഴിയിൽ കതിരായ് വിരിയും
തുടുനെറ്റിയില്‍ കുറിയടയാളം പ്രണയാക്ഷരമായ് വിളങ്ങും
തോഴീ തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ്
ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു
തോഴാ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍
സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു
തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും
പൂഴിയിൽ ഞാനിന്നു കണ്ടു.
തോഴീ...തോഴീ...തോഴീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതിലെ
ആലാപനം : അച്ചു രാജാമണി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാജാമണി
ആമോദമായ്
ആലാപനം : അച്ചു രാജാമണി, വി ദേവാനന്ദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാജാമണി
കണ്ണാരം പൊത്തി പൊത്തി
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാജാമണി
കണ്ണാടി
ആലാപനം : അച്ചു രാജാമണി, റിമി ടോമി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാജാമണി