View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിമലര്‍ക്കാവില്‍ ...

ചിത്രംപുതുമുഖങ്ങള്‍ (2010)
ചലച്ചിത്ര സംവിധാനംഡോൺ അലക്സ്, ബിജു മജീദ്
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംസംഗീത് പവിത്രന്‍
ആലാപനംമഞ്ജരി, ശ്യാം ധര്‍മന്‍

വരികള്‍

Thaalathodu chodum vechu
aadivanna kathirone
chempattum chuttikkondu
poy maranjone....

manimalarkkaavil podimanju vitharanu
thalirilakalil narumuthu chitharanu
kulirala veeshi ilam thennal moolanu
chempattum chutti pularippennorunganu(manimalarkkaavil..)
ven kuthirakal kulambadichuyarumpol
pon kodi paari kanakatherurulanu
ven kuthirakal kulambadichuyarumpol
pon kodi paari kanakatherurulanu
(...manimalarkkaavil...)

onnaanaam puthirale... oru vatti poo tharumo
aniyezhuthiya thirumuttathu thiriyittu kalamezhuthaan
punnaara poonkuyile nee koode ponnoluu
thenmaavin kombilirunnu kinnaarakkuzhaloothaan
chenkilayil thaalam kottum poovaalan changaathee
chenkadali koombil ninnum oru thulli then tharumo..
onnaanaam puthirale .. oru vatti poo tharumo.
aniyezhuthiya thirumuttathu thiriyittu kalamezhuthaan
(manimalarkkaavil...)

poomaanappanthalorungee thalirola njoriyittu
kanakakkathir mani neetti varavelkkaan pon vayalum
kummaatti thaalam thulli kalimuttathetthunney
chemmaanacheppum chutti theyyam thirayaadukayaay
kaalil chilampumaninju mudiyettum mudiyaattom
aamodappoothirayilaki poovoliyum thenoliyum
poomaanappanthalorungee thalirola njoriyittu
kanakakkathir mani neetti varavelkkaan pon vayalum

(haa..manimalarkkaavil...)
താളത്തൊടു ‌ചോടും വെച്ചു
ആടിവന്ന കതിരോനേ...
ചെമ്പട്ടും ചുറ്റിക്കൊണ്ടു്
പോയ്‌ മറഞ്ഞോനേ....

മണിമലര്‍ക്കാവില്‍ പൊടിമഞ്ഞു വിതറണു്..
തളിരിലകളില്‍ നറുമുത്തു ചിതറണു്..
കുളിരല വീശി ഇളംതെന്നല്‍ മൂളണു്..
ചെമ്പട്ടും ചുറ്റി പുലരിപ്പെണ്ണൊരുങ്ങണു്(മണിമലര്‍ക്കാവില്‍..)
വെൺകുതിരകള്‍ കുളമ്പടിച്ചുയരുമ്പോള്‍
പൊന്‍കൊടി പാറി കനകത്തേരുരുളണു്..
വെൺകുതിരകള്‍ കുളമ്പടിച്ചുയരുമ്പോള്‍
പൊന്‍കൊടി പാറി കനകത്തേരുരുളണു്..
(ഹും..മണിമലര്‍ക്കാവില്‍...)

ഒന്നാനാം പൂത്തിരളേ.. ഒരു വട്ടിപ്പൂതരുമോ
അണിയെഴുതിയ തിരുമുറ്റത്തു്‌ തിരിയിട്ടു കളമെഴുതാന്‍
പുന്നാര പൂങ്കുയിലേ നീ കൂടെ പോന്നോളൂ
തേന്മാവിന്‍ കൊമ്പിലിരുന്നു കിന്നാരക്കുഴലൂതാന്‍
ചേങ്കിലയില്‍ താളം കൊട്ടും പൂവാലന്‍ ചങ്ങാതീ
ചെങ്കദളിക്കൂമ്പില്‍ നിന്നും ഒരു തുള്ളിത്തേന്‍ തരുമോ ..
ഒന്നാനാം പൂത്തിരളേ .. ഒരു വട്ടിപ്പൂതരുമോ
അണിയെഴുതിയ തിരുമുറ്റത്തു്‌ തിരിയിട്ടു കളമെഴുതാന്‍
(..മണിമലര്‍ക്കാവില്‍...)

പൂമാനപ്പന്തലൊരുങ്ങീ തളിരോല ഞൊറിയിട്ടു്
കനകക്കതിര്‍മണി നീട്ടി വരവേല്‍ക്കാന്‍ പൊന്‍വയലും
കുമ്മാട്ടിത്താളം തുള്ളി കളിമുറ്റത്തെത്തുന്നേ...
ചെമ്മാനച്ചെപ്പും ചുറ്റി തെയ്യം തിറയാടുകയായ്
കാലില്‍ ചിലമ്പുമണിഞ്ഞു് മുടിയേറ്റും മുടിയാട്ടോം
ആമോദപ്പൂത്തിരയിളകി പൂവൊലിയും തേനൊലിയും
പൂമാനപ്പന്തലൊരുങ്ങി തളിരോല ഞൊറിയിട്ടു്
കനകക്കതിര്‍മണി നീട്ടി വരവേല്‍ക്കാന്‍ പൊന്‍വയലും

(..മണിമലര്‍ക്കാവില്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാരീരാരോ (D)
ആലാപനം : മാളവിക, ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാജേഷ് കൃഷ്ണന്‍
പുത്തൻ പുലരി
ആലാപനം :   |   രചന :   |   സംഗീതം :
അങ്ങിനെ അങ്ങിനെ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍
കിളിയെ കിളിയെ
ആലാപനം : ബിജു നാരായണന്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : ശ്യാം ധര്‍മന്‍
രാരീരാരോ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : രാജേഷ് കൃഷ്ണന്‍