Raathrimazha [MD] ...
Movie | Raathrimazha (2008) |
Movie Director | Lenin Rajendran |
Lyrics | Sugathakumari |
Music | Ramesh Narayan |
Singers | Gayathri Asokan, Ramesh Narayan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 രാത്രി മഴ.. രാത്രി മഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിർത്താതെ പിറു പിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയേപ്പോലെ... രാത്രി മഴ പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ എന്നെചിരിപ്പിച്ചും കുളിർ കോരിയണിയിച്ചും വെണ്ണിലാവേക്കാൾ പ്രിയം തന്നുറക്കിയോരന്നത്തെ എൻ പ്രേമ സാക്ഷി...രാത്രി മഴ.... രാത്രി മഴ.... രാതി മഴയോടു ഞാൻ പറയട്ടെ നിന്റെ ശോകാർദ്രമാം സംഗീതമറിയുന്നു ഞാൻ നിന്റെ അലിവും അമർത്തുന്ന രോഷവും ഇരുട്ടത്തു വരവും തനിച്ചുള്ള തേങ്ങി കരച്ചിലും പുലരിയെത്തുമ്പോൾ മുഖം തുടച്ചുള്ള നിൻ ചിരിയും തിടുക്കവും നാട്യവും ഞാനറിയുന്നു..... അറിയുന്നതെന്തു കൊണ്ടെന്നോ സഖീ ഞാനുമിതുപോലെ രാത്രി മഴ പോലെ... രാത്രി മഴ പോലെ...രാത്രി മഴ പോലെ... രാത്രി മഴ പോലെ... ആ...ആ...ആ...ആऽ/ രി മ ധ മ രി രെ ആ ..ആ....ആ.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Rathri mazha rathri mazha chummathe kenum chirichum vithumbiyum nirthathe pirupiruthum neeenda mudiyittulachum kuninjirikkunnoru yuvathiyaam bhranthiye pole raathri mazha pandente sowbhagya rathrikalil enne chirippichu kulir koriyaniyicha vennilaavekkaal priyam thannurakkiyorannathe en prema saakshi rathri mazha raathri mazha raathri mazhayodu njan parayatte ninte sokaardramam sangeethamariyunnu njan ninte alivum amarthunna roshavum iruttathu varavum thanichulla thengikarachilum pulariyethumbol mugham thudachulla nin chiriyum thidukkavum natyavum njanariyunnu.. ariyunnathenthukondenno sakhee njanumithu pole rathrimazha pole... raathri mazha pole...raathri mazha pole.. aa...aa...aa...aa... ri ma dha dha ma re re.. aa..aa.aa... aa....aa..aa..aa..aa...aa.... |
Other Songs in this movie
- Bhaasuri
- Singer : Sujatha Mohan, Sreenivas | Lyrics : Kaithapram | Music : Ramesh Narayan
- Raathrimazha [FD]
- Singer : KS Chithra, Gayathri Asokan | Lyrics : Sugathakumari | Music : Ramesh Narayan
- Manassi Nabhassi
- Singer : Ramesh Narayan | Lyrics : ONV Kurup | Music : Ramesh Narayan
- En nenjile
- Singer : Hariharan | Lyrics : Kaithapram | Music : Ramesh Narayan
- Aalolam Kanmani [F]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ramesh Narayan
- Aalolam Kanmani [Humming]
- Singer : Sujatha Mohan | Lyrics : Kaithapram | Music : Ramesh Narayan
- Aalolam Kanmani [M]
- Singer : KK Nishad | Lyrics : Kaithapram | Music : Ramesh Narayan