തിങ്കൾ തോളത്തോ ...
ചിത്രം | ഓറഞ്ച് (2012) |
ചലച്ചിത്ര സംവിധാനം | ബിജു വർക്കി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | മണികാന്ത് കദ്രി |
ആലാപനം | കാര്‍ത്തിക് |
വരികള്‍
Lyrics submitted by: Sandhya Prakash Thinkal tholatho...mannin maaratho kanni maane nee..... raavin theeratho kaanaa dooratho mizhineeril nee maanjuvo.... aadikkaarin maunam kavinjuu thaazhvaarangal manjil maranjuu.. chithayaay....chitharukayo...doore... nin chirikal....ee vazhiyil veruthe... chitharukayo...doore...nin chirikal.... ee vazhiyil veruthe..... Idanenchil neduveerppin kanalaazhikalaayi mrithiyetho viral neetti nizhalaam geethakamaayi oru man gopuram veenaazhunnu.... ente kanneerkkayam thannil... eriyukayaay neele...nin mozhikal... nee varuu....uyiril...... Kanavaalum priya janmam smrithipedakamaayi shruthi theerum nadiyetho maruvin gadgadamaayi varuu ven chaaramaay njaanaarunnu ente nenchum chithaabhuuvil utharukayo chaare....nin smrithikal ee thanalil niraye........ chithrukayo doore....nin chirikal.. ee vazhiyil veruthe........... (Thinkal tholatho....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തിങ്കള്‍ തോളത്തോ...മണ്ണിന് മാറത്തോ കന്നി മാനേ നീ..... രാവിന് തീരത്തോ കാണാദൂരത്തോ മിഴിനീരില്‍ നീ മാഞ്ഞുവോ .... ആടിക്കാറിന്‍ മൌനം കവിഞ്ഞൂ താഴ്വാരങ്ങള്‍ മഞ്ഞില്‍ മറഞ്ഞൂ ചിതയായ്....ചിതറുകയോ...ദൂരേ നിന് ചിരികള്‍....ഈ വഴിയില്‍ വെറുതേ ചിതറുകയോ...ദൂരേ......നിന് ചിരികള്‍ ഈ വഴിയില്‍ വെറുതേ... ഇടനെഞ്ചില്‍ നെടുവീര്പ്പിന് കനലാഴികളായി മൃതിയേതോ വിരല്‍ നീട്ടി നിഴലാം ഗീതകമായി ഒരു മൺഗോപുരം വീണാഴുന്നു.... എന്റെ കണ്ണീര്‍ക്കയം തന്നില്‍ എരിയുകയായ് നീളേ...നിന് മൊഴികള്‍ നീ വരൂ....ഉയിരില്‍ കനവാളും പ്രിയജന്മം സ്മൃതിപേടകമായി ശ്രുതി തീരും നദിയേതോ മരുവിന് ഗദ്ഗദമായി വരൂ വെൺചാരമായ് ഞാനാറുന്നു എന്റെ നെഞ്ചിൻചിതാഭൂവില് ഉതറുകയോ ചാരേ....നിന് സ്മൃതികള്‍ ഈ തണലില്‍ നിറയേ........ ചിതറുകയോ ദൂരേ....നിന് ചിരികള്‍ ഈ വഴിയില്‍ വെറുതേ........... (തിങ്കള്‍ തോളത്തോ......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു റോസാപ്പൂവിൻ
- ആലാപനം : ബെന്നി ദയാല്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികാന്ത് കദ്രി
- നീർപ്പളുങ്കുമിഴി
- ആലാപനം : വിനീത് ശ്രീനിവാസന്, ശ്വേത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികാന്ത് കദ്രി
- വാനം തന്ന
- ആലാപനം : സിസിലി | രചന : സി ആര് മേനോന് | സംഗീതം : അഫ്സല് യൂസഫ്
- കണ്ണിമുന്നാലേ
- ആലാപനം : മാണിക്യ വിനായകം, സൂര്യമുഖി | രചന : മുത്തമിഴ് | സംഗീതം : മണികാന്ത് കദ്രി