Neerppalunkumizhi ...
Movie | Orange (2012) |
Movie Director | Biju Varkey |
Lyrics | Rafeeq Ahamed |
Music | Manikanth Kadri |
Singers | Vineeth Sreenivasan, Shweta Mohan |
Lyrics
Lyrics submitted by: Sandhya Prakash Neerppalunkumizhi chimmi mazha thornnaneramilamele viral korthu ninnu vazhiyoram nanayaathe nammalivide.... raavilaarumariyaathe... chirakaarnnu vanna ninavalle novumaathmadalamonnil kurimaanamaavumo..... padarumathigooda nanavaale madagandhamaarnnu bhoomi ilakiyathilaadiyurayaanaay izhayunnithente sirakal..... (neerppalunku...) Paathiraavitharulumee mazhayude mridupada thaalam dooreyaa thadashilayil vannidariya kadalalayaay pin nilaavinalayumaay pinayumoranupama raavil orithal thiriyumaayini priya thaarame porumo.... njodiyilathilolamuravaayi oru sweda bindu ninnil viralumariyaatheyizha paaki oru jeevathaalamuyiril..... (neerppalunku...) Shaakhiyil padarumee lathayude navamoru maunam moodumaa thalirilakal vannazhakithu pothiyukayaay... nin nizhal thanalil njaan nirayumorudalalavaakaam.... veridaatheyanuyaathrayaay pala janmavum porumo.... sarassiloragaadha layamaayi kulirolamonnunarnnu... iruhridayameka gathiyaay athilinnu mandamozhukee..... (Neerppalunku...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീര്‍പ്പളുങ്കു മിഴിചിമ്മി മഴ തോര്‍ന്ന നേരമിലമേലേ- വിരല്‍ കോര്‍ത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ.... രാവിലാരുമറിയാതെ... ചിറകാര്‍ന്നു വന്ന നിനവല്ലേ നോവുമാത്മദലമൊന്നില്‍ കുറിമാനമാവുമോ...... പടരുമതിഗൂഢനനവാലേ മദഗന്ധമാര്‍ന്നു ഭൂമി ഇളകിയതിലാടിയുറയാനായ് ഇഴയുന്നിതെന്റെ സിരകള്‍ (നീര്‍പ്പളുങ്കു...) പാതിരാവിതരുളുമീ മഴയുടെ മൃദുപദതാളം ദൂരെയാ തടശിലയില്‍ വന്നിടറിയ കടലലയായ് പിന്‍നിലാവിനലയുമായ് പിണയുമൊരനുപമ രാവില്‍ ഓരിതൾ തിരിയുമായിനി പ്രിയ താരമേ പോരുമോ ഞൊടിയിലതിലോലമുറവായി ഒരു സ്വേദബിന്ദു നിന്നില്‍ വിരലുമറിയാതെയിഴപാകി ഒരു ജീവതാളമുയിരില്‍ (നീര്‍പ്പളുങ്കു...) ശാഖിയില്‍ പടരുമീ ലതയുടെ നവമൊരു മൌനം മൂടുമാതളിരിലകള്‍ വന്നഴകിതു പൊതിയുകയായ്... നിന്‍ നിഴല്‍ തണലില്‍ ഞാന്‍ നിറയുമൊരുടലളവാകാം.... വേറിടാതെയനുയാത്രയായ് പല ജന്മവും പോരുമോ.... സരസ്സിലൊരഗാധ ലയമായി കുളിരോളമൊന്നുണര്‍ന്നു... ഇരുഹൃദയമേകഗതിയായി അതിലിന്നു മന്ദമൊഴുകീ..... (നീര്‍പ്പളുങ്കു...) |
Other Songs in this movie
- Thinkal Tholatho
- Singer : Karthik | Lyrics : Rafeeq Ahamed | Music : Manikanth Kadri
- Oru Rosappoovin
- Singer : Benny Dayal | Lyrics : Rafeeq Ahamed | Music : Manikanth Kadri
- Vaanam Thanna
- Singer : Cicily | Lyrics : CR Menon | Music : Afsal Yusuf
- Kannimunnalle
- Singer : Manikya Vinaayagam, Suryamukhi | Lyrics : Muthamizhu | Music : Manikanth Kadri