View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റേ നീ കണ്ടോ ...

ചിത്രംരഘുവിന്റെ സ്വന്തം രസിയ (2011)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംസാജൻ മാധവ്
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oh.. kaatte nee kando en chundil oru chumbanamudra
kadalolam sneham thedi vannu en priyanathu thannu
nenchile choodilavane cherthu kidathi kadha parayumpol
oru kanavin ponchirakil parannidum njaan poothumbiyaay
(kaatte nee kando...)

Ithile ozhukum puzhayil pranaya poomazha peythu painkiliye
mazhayil nanayaan avanum varumen poonkaatte
avane kuliril pothiyaan sirayil premathirayaay nirayum njaan
madiyiruthi madhurakkanavukal chollum njaan
en maaril neeyoru poovaay mayangee
thaaraattineenam thannu ithu sneham
(kaatte nee kando...)

nananaanaa nanana nanana nanana
nanana nanan ana nana nana

azhakaay viriyum avante
manassum kalankamillaa kannukalum
panayam vaangi pakaram hridayam nalki njaan
ee kaliveettil koottinu varumo
virunnukaaraa nee varumo
orukki veykkaam priyavaramellaam
ninakkaay njaan
janmangal poyaalum neeyente maathram
jeevanil thaalam thannu nin premam
(kaatte nee kando...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓ...കാറ്റേ നീ കണ്ടോ എൻ ചുണ്ടിൽ ഒരു ചുംബനമുദ്ര
കടലോളം സ്നേഹം തേടി വന്നു എൻ പ്രിയനതു തന്നു
നെഞ്ചിലെ ചൂടിലവനെ ചേർത്തു കിടത്തി കഥ പറയുമ്പോൾ
ഒരു കനവിൻ പൊൻ ചിറകിൽ പറന്നിടും ഞാൻ പൂത്തുമ്പിയായ്
(കാറ്റേ നീ കണ്ടോ...)

ഇതിലേ ഒഴുകും പുഴയിൽ പ്രണയ പൂമഴ പെയ്തു പൈങ്കിളീയേ
മഴയിൽ നനയാൻ അവനും വരുമെൻ പൂങ്കാറ്റേ
അവനെ കുളിരിൽ പൊതിയാൻ സിരയിൽ പ്രേമത്തിരയായ് നിറയും ഞാൻ
മടിയിലിരു ത്തി മധുരക്കനവുകൾ ചൊല്ലും ഞാൻ
എൻ മാറിൽ നീയൊരു പൂവായ് മയങ്ങീ
താരാട്ടിനീണം തന്നൂ ഇത് സ്നേഹം
(കാറ്റേ നീ കണ്ടോ...)

നാനാനാനാ നന നാനാ നന നനനന നാനാ
നാനാനാ നാനാ നനനാനാ നനനാനാ നാനാ

അഴകായ് വിരിയും അവന്റെ
മനസ്സും കളങ്കമില്ലാ കണ്ണൂകളൂം
പണയം വാങ്ങി പകരം ഹൃദയം നൽകി ഞാൻ
ഈക്കളി വീട്ടിൽ കൂട്ടിനു വരുമോ
വിരുന്നുകാരാ നീ വരുമോ
ഒരുക്കി വയ്ക്കാം പ്രിയവരമെല്ലാം
നിനക്കായ് ഞാൻ
ജന്മങ്ങൾ പോയാലും നീയെന്റെ മാത്രം
ജീവനിൽ താളം തന്നു നിൻ പ്രേമം
(കാറ്റേ നീ കണ്ടോ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീവേനൽ
ആലാപനം : സിസിലി, സാജൻ മാധവ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : സാജൻ മാധവ്
ഡാഫോഡിൽ പൂവ്
ആലാപനം : കാര്‍ത്തിക്, സുചിത്ര കാർത്തിക്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : സാജൻ മാധവ്
തമ്പ്രാനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : സാജൻ മാധവ്