View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലെ മാനത്തെ ...

ചിത്രംമാണിക്യക്കല്ല് (2011)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനരമേശ്‌ കാവില്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംവി ദേവാനന്ദ്‌

വരികള്‍

Mele maanathe moolakkam kette chelolum kuttikkurumpe
cholakkaattinte choolam vaangande
kaanaathoru theeram thedande
kannethaa doore mazhavillinnum mele
oru pattola pooppanthal kettiyorukkande

Kunnin meloru kuthuvilakkin chantham kaanande
Ponnin noolumaninju chirikkana paadam nokkande
paaleletti valichittothiri dooram povande
polappennodonnu pinangaan kallu perukkande

viriyum narumalarin chiriyazhakil theli nirayunnoru graamam
kadhakal parayunneram kaathu kodukkande
puthu payyaara kalkkandam nulliyedukkande

mannil pootha veyilkkaniyaadyam kanniludikkande
kanninilaavoli kaanaanakshara muttathethande
maalorkkullu niraykkaanithiri nyaayam nedande
minnum naakkila vachu nirachum nanma vilampande

kuyilin narumozhiyil pon ilaneer madhu kiniyunnoru
naadan paattukal moolum neram thaalamadikkande
mani manchaadi pookkoodakalenni niraykkande
മേലേ മാനത്തേ മൂളക്കം കേട്ടേ ചേലോലും കുട്ടിക്കുറുമ്പേ
ചോലക്കാറ്റിന്റെ ചൂളം വാങ്ങണ്ടേ, കാണാത്തൊരു തീരം തേടേണ്ടേ
കണ്ണെത്താ ദൂരെ, മഴവില്ലിന്നും മേലേ
ഒരു പട്ടോല പൂപ്പന്തല്‍ കെട്ടിയോരുക്കേണ്ടേ

കുന്നിന്‍ മേലൊരു കുത്തുവിളക്കിന്‍ ചന്തം കാണണ്ടേ
പൊന്നിന്‍ നൂലുമണിഞ്ഞു ചിരിക്കണ പാടം നോക്കണ്ടേ
പാളേലേറ്റി വലിച്ചിട്ടൊത്തിരി ദൂരം പോവണ്ടേ
പോളപ്പെണ്ണോടൊന്നു പിണങ്ങാന്‍ കല്ലുപെറുക്കണ്ടേ

വിരിയും നറുമലരിന്‍ ചിരിയഴകില്‍ തെളി നിറയുന്നൊരു ഗ്രാമം-
കഥകള്‍ പറയുന്നേരം കാതു കൊടുക്കണ്ടേ
പുതു പയ്യാരക്കല്ക്കണ്ടം നുള്ളിയെടുക്കണ്ടേ!

മണ്ണില്‍ പൂത്ത വെയില്‍ക്കണിയാദ്യം കണ്ണിലുദിക്കണ്ടേ
കന്നിനിലാവൊളി കാണാനക്ഷര മുറ്റത്തെത്തണ്ടേ
മാളോര്‍ക്കുള്ളു നിറയ്ക്കാനിത്തിരി ന്യായം നേടണ്ടേ
മിന്നും നാക്കില വച്ചു നിറച്ചും നന്മ വിളമ്പണ്ടേ

കുയിലിന്‍ നറുമൊഴിയില്‍ പൊന്‍ ഇളനീര്‍ മധു കിനിയുന്നൊരു-
നാടന്‍ പാട്ടുകള്‍ മൂളും നേരം താളമടിക്കണ്ടേ
മണിമഞ്ചാടി പൂക്കൂടകളെണ്ണി നിറയ്ക്കണ്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓലക്കുട ചൂടുന്നൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍
നാടായാലൊരു
ആലാപനം : ഷെർദിൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍
ചെമ്പരത്തിക്കമ്മലിട്ടു
ആലാപനം : ശ്രേയ ഘോഷാൽ, രവിശങ്കര്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജയചന്ദ്രന്‍