View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തങ്കം കൊണ്ടൊരു ...

ചിത്രംനിത്യകന്യക (1963)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

Thankam kondoru kottaaram
Thaamasikkaanoru kottaaram
Kaathirikkum thamara penninu
Kalithozhan thanna kottaaram
(thankam)

Neeradaan panineeru
Nettiyil aniyaan kasthoori
Kidannurangaan poometha
Killiyunarthaan poonthennal
O.......

Changaathee changaathee
Chandana manchalileri varoo
Manassinangiya mangalyathinu
Maala koruthu koruthu tharoo
O......

Kayamboo kannezhuthee
Kammalaninju kankadhalee
Panthalorukkee poomulla
Manthrakodi njorinju tharoo
O......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തങ്കം കൊണ്ടൊരു കൊട്ടാരം
താമസിക്കാനൊരു കൊട്ടാരം
കാത്തിരിക്കും താമരപ്പെണ്ണിനു
കളിത്തോഴന്‍ തന്ന കൊട്ടാരം


നീരാടാന്‍ പനിനീര്
നെറ്റിയിലണിയാന്‍ കസ്തൂരി
കിടന്നുറങ്ങാന്‍ പൂമെത്ത
കിള്ളിയുണര്‍ത്താന്‍ പൂന്തെന്നല്‍
ഓ.........

ചങ്ങാതീ ചങ്ങാതീ
ചന്ദനമഞ്ചലിലേറിവരൂ
മനസ്സിണങ്ങിയ മംഗല്യത്തിനു
മാലകൊരുത്തു കൊരുത്തുതരൂ
ഓ..........

കായാമ്പൂ കണ്ണെഴുതി
കമ്മലണിഞ്ഞൂ കണ്‍കദളീ
പന്തലൊരുക്കി പൂമുല്ല
മന്ത്രകോടി ഞൊറിഞ്ഞുതരൂ
ഓ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തെന്തു മോഹങ്ങളായിരുന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണുനീര്‍ മുത്തുമായ്‌ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണുനീര്‍ മുത്തുമായ്‌ [F]
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കയ്യില്‍ നിന്നെ കിട്ടിയാല്‍
ആലാപനം : പട്ടം സദന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കൃഷ്ണാ ഗുരുവായൂരപ്പാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മറക്കുമോ എന്നെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ