View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താനേ പൊലിയും കൈത്തിരി പോലേ ...

ചിത്രംനീ വരുവോളം (1997)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 20, 2010
 
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തംബുരു പോലേ
ശരമുനയില്‍ പിടയും കിളിയേ
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
(താനേ പൊലിയും..)

ഏതോ രാവിന്‍ കൂരിരുള്‍ പോലേ
എരിയും സൂര്യനില്‍ കിരണം പോലേ (2)
മുറിവേല്‍ക്കും ഹൃദയം തഴുകാന്‍ പനിനീര്‍ച്ചിറകിന്‍ കൂടു തരാം
മിഴിനീര്‍ക്കുടിലിന്‍ തണലു തരാം
(താനേ പൊലിയും..)

എങ്ങോ മായും ചന്ദ്രിക പോലേ
കരിയിലക്കാറ്റില്‍ തൂവല്‍ പോലേ (2)
അലിവായ് നിന്‍ നെറുകില്‍ പുല്‍കാന്‍
അമൃതിന്‍ കനിവായ് കൂട്ടിരിയ്ക്കാം
കുളിരും മനസ്സായ് നീ ഉറങ്ങ്
(താനേ പൊലിയും..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010

Thaane poliyum kaithiri pole
tharalam thengum thamburu pole
sharamunayil pidayum kiliye
manassile mounam nee marakkoo
mattoru raagam nee paadoo
(Thaane poliyum...)

Etho raavin koorirul pole
eriyum sooryanil kiranam pole (2)
murivelkkum hrudayam thazhukaan panineerchirakin koodu tharaam
mizhineerkkudilin thanalu tharaam
(Thaane poliyum...)

Engo maayum chandrika pole
kariyilakkaattil thooval pole (2)
alivaay nin nerukil pulkaan
amruthin kanivaay koottirikkaam
kulirum manassaay nee urangu
(Thaane poliyum...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ തെന്നലും
ആലാപനം : ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
താനേ പൊലിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പൂനിലാവോ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
താനേ പൊലിയും (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍