View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണു നട്ടു കാത്തിരുന്നിട്ടും ...

ചിത്രംകഥാവശേഷന്‍ (2004)
ചലച്ചിത്ര സംവിധാനംടി വി ചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Kalyani

Kannu nattu kaathirunnittum.....
kannu nattu kaathirunnittum.....

kannu nattu kaathirunnittum.....
ente karalinte karimpu thottam
katteduthathaaraanu...
oh....katteduthathaaraanu
ponnu kondu veli ketteettum
ente kalkkandakkinaavu paadam
koytheduthathaaraanu
oh...koytheduthathaaraanu

kumpilil vilampiya paimpaalennorthu njaan
ampilikkinnathe kothichirunnu
kumpilil vilampiya paimpaalennorthu njaan
ampilikkinnathe kothichirunnu
annathe anthiyil athaazhappaathrathil
ammathan kanneero thilachirunnu
angane njaanennum karanjirunnu
(kannu nattu....)

kilichundan maavil kannerinjannu njaan
kaniyonnu veezhthi olichuvechu
neeyathu kaanaathe kaattinte maravilood-
akkaraykkengo thuzhanju poyi
kadavathu njaan maathramaayi
(kannu nattu....)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കണ്ണുനട്ടു കാത്തിരുന്നിട്ടും ...
കണ്ണുനട്ടു കാത്തിരുന്നിട്ടും ...

കണ്ണുനട്ടു കാത്തിരുന്നിട്ടും - എന്റെ
കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്
ഓ.... കട്ടെടുത്തതാരാണ്
പൊന്നുകൊണ്ടു വേലി കെട്ടീട്ടും - എന്റെ
കല്‍ക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്
ഓ.... കൊയ്തെടുത്തതാരാണ്

കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മതന്‍ കണ്ണീരോ തിളച്ചിരുന്നു
അങ്ങനെ ഞാനെന്നും കരഞ്ഞിരുന്നു
(കണ്ണുനട്ടു)

കിളിച്ചുണ്ടന്‍മാവില്‍ കണ്ണെറിഞ്ഞന്നു ഞാന്‍
കനിയൊന്നു വീഴ്ത്തി ഒളിച്ചു വച്ചു
നീയതു കാണാതെ കാറ്റിന്റെ മറവിലൂട-
ക്കരയ്ക്കെങ്ങോ തുഴഞ്ഞു പോയി
കടവത്തു ഞാന്‍ മാത്രമായി
(കണ്ണുനട്ടു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേരേ ദുനിയാ മേം
ആലാപനം : ശാലിനി സിംഗ്‌   |   രചന : ഗൗഹര്‍ രസ   |   സംഗീതം : ഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
കണ്ണു നട്ടു കാത്തിരുന്നിട്ടും
ആലാപനം : പി ജയചന്ദ്രൻ, വിദ്യാധരന്‍ മാസ്റ്റർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
ഹൃദയ വൃന്ദാവനിയില്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍