Thotturummi ...
Movie | Rasikan (2004) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) കാത്തുനിന്ന മഴ പൂത്തുനിന്ന പുഴയോരം ഓരോ- ന്നോർത്തു പാടുമൊരു പാട്ടുകൊണ്ടു വരവേൽക്കാം നിന്നെ പാതിചാരിയൊരു വാതിലിന്റെയഴിയോരം നീയാം നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി ഉറങ്ങട്ടെ ഞാൻ എന്നും നിന്റെയടുത്തിരിപ്പില്ലേ പനിനീർത്തുള്ളീ നനയട്ടെ ഞാൻ നീയില്ലാതെൻ ഓർമ്മകൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഞാനാം തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാം മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ എന്നും നിന്റെ മിഴിക്കടുത്തില്ലേ മയില്പ്പിടേ മയങ്ങട്ടെ ഞാൻ നീയില്ലാതില്ലെൻ രാത്രികൾ എന്നാളും എന്നാളും എന്റേതല്ലേ നീ എന്താണീ കണ്ണിൽ പരിഭവം ആ..ആ... മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Thotturummiyirikkaan kothiyaayi ninne katteduthu parakkaan kothiyaayi mullamudichurulil mukilaayi onnu moodiputhachirunnaal mathiyaayee ennaalum ennaalum entethalle nee enthaanee kannil paribhavam aa..aa.. mattaarum kaanaakputhukam (Thotturummi...) Kaathu ninna mazha poothu ninna puzhayoram oro nnorthu paadumoru paattu kondu varavelkkaam ninne paathi chaariyoru vaathilinteyazhiyoram neeyaam ney vilakkinnoli neerthi nilkkumoru sandhye sandhye melleyenne vilichunarthalle veyilkkili urangatte njaan ennum ninteyaduthirippille panineerthullee nanayatte njan neeyillaathen ormmakal ennaalum ennaalum entethalle nee enthaanee kannil paribhavam aa..aa.. mattaarum kaanaakputhukam (Thotturummi...) Ithra naalumoru muthu korkkumidanenchil njaanaam thatha vannu kathir kothiyennariyaamo ponne neeyerinja mazha minnalettathariyaathe njanaam maarivillu mizhi pootti ninnathariyamo kanne melle munnil olichirikkalle kuyilkkilee kuliratte njaan ennum ninte mizhikkaduthille mayilppide mayangatte njaan neeyillaathen raathrikal ennaalum ennaalum entethalle nee enthaanee kannil paribhavam aa..aa.. mattaarum kaanaakputhukam (Thotturummi...) |
Other Songs in this movie
- Mama nee mongathayya
- Singer : MG Sreekumar, Vineeth Sreenivasan | Lyrics : Gireesh Puthenchery | Music : Vidyasagar
- Chaanju nikkana
- Singer : Murali Gopy | Lyrics : MD Ashok | Music : Vidyasagar
- Thotturummi
- Singer : Sujatha Mohan, V Devanand | Lyrics : Gireesh Puthenchery | Music : Vidyasagar
- Hara Hara
- Singer : Dinesh, Kalyani Menon, Savitha Krishnamoorthy, Roji Varghese | Lyrics : Gireesh Puthenchery | Music : Vidyasagar
- Hara hara
- Singer : Shalini Singh | Lyrics : Gireesh Puthenchery | Music : Vidyasagar
- Nee vaada
- Singer : Biju Narayanan, Vidhu Prathap | Lyrics : Gireesh Puthenchery | Music : Vidyasagar
- Dalavaatheruvile
- Singer : Shankar Mahadevan | Lyrics : Gireesh Puthenchery | Music : Vidyasagar
- Maarimazha
- Singer : Chorus, Karthik, Veena | Lyrics : Gireesh Puthenchery | Music : Vidyasagar