View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിട ചൊല്ലി ...

ചിത്രംഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കുടുംബം (2009)
ചലച്ചിത്ര സംവിധാനംഷൈജു അന്തിക്കാട്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംവിധു പ്രതാപ്‌

വരികള്‍

Added by madhavabhadran on December 4, 2011
 
വിടചൊല്ലിപ്പിരിയുവാന്‍ വയ്യെങ്കിലും
വിലപിച്ചു തീരുവാനല്ലെങ്കിലും
(വിടചൊല്ലി)
വിധിയെന്ന വേടന്റെ വിഷമുള്ള ശരമേറ്റു
വിഘടിച്ചു പോകുന്നു നമ്മള്‍
അറിയാതെ (2)
(വിടചൊല്ലി)

ചിരിയുടെ തിരിയേഴും മനസ്സില്‍ കൊളുത്തി
കാണുന്നു കണി നമ്മള്‍ കണ്ണില്‍
നിറമാകെയൊന്നായിന്നെഴുതുന്നു മണ്ണില്‍
ചിലനേരം മിഴിയില്‍ മഴനീരു വെറുതെ (2)
കൊതിയില്‍ കലരും എഴുതിയതാകെ
അറിയാതെ (2)
(വിടചൊല്ലി)

പകലൊളി പടിചാരും ഇരുളിന്നരങ്ങില്‍
ദീപങ്ങള്‍ അണിയുന്നു നമ്മള്‍
ശുഭരാത്രി നേരുന്നു പതിവായി നമ്മള്‍
ചികകേറും മുകിലോ കരിപോലെ വെറുതെ (2)
പുരളും പടരും കനവിനു മേലേ
അറിയാതെ (2)
(വിടചൊല്ലി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രണവ ശംഖൊലി
ആലാപനം : ഷീല മണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
പഞ്ചസാര
ആലാപനം : വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ചിരി തൂകുന്ന
ആലാപനം : മധു ബാലകൃഷ്ണന്‍, ഷീല മണി   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : അലക്സ്‌ പോള്‍
ആളെ മയക്കണ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : അലക്സ്‌ പോള്‍