View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്ങാടിക്കവല ...

ചിത്രംഅവിവാഹിതരുടെ സ്വര്‍ഗ്ഗം ()
ഗാനരചനമുരളി കടച്ചിറ
സംഗീതംശരത്ചന്ദ്ര മറാഠേ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

അങ്ങാടിക്കവലയിലുള്ളൊരു വാടക മുറിയിൽ അയ്യയ്യ
അങ്ങാടിക്കവലയിലുള്ളൊരു വാടക മുറിയിൽ...
പണ്ടു പണ്ടൊരു ദന്തിസ്റ്റെത്തി..മപധ പധനി ധനിസ
ബോർഡുകൾ തൂക്കി സ്ക്രീനുകൾ തൂക്കി(2)
ബഹുകേമം പുതു നേഴ്സിംഗ് ഹോം(2)

ഉന്തിയ പല്ലുകൾ കൂർത്ത പല്ലുകൾ കോന്ത്രൻ പല്ലുകൾ മാറ്റി(2)
മുന്തിയ പല്ലുകൾ സ്വർണ്ണപ്പല്ലുകൾ വച്ചു കൊടുക്കുന്ന കാലം(2)
ചൊട്ടൂചിയിൽ സ ചെപ്പടി കൊണ്ട് ഭിഷഗ്വര രാജാവായി (ഭിഷഗ്വര)
നാട്ടുകാരുടെ പട്ടും വളയും (2) നേടി നടക്കുന്ന കാലം...(2)
കേടുവന്നൊരു പല്ലു പറിക്കാൻ ബീവിയെന്നൊരു സുന്ദരിയന്ന്... അരേ..വാഹ്..
കേൾവി കേട്ടിട്ടെത്തി ഇത്തിരി വേദനയും കൊണ്ട്... വാഹ്..വാഹ്..അരേ വാഹ്
അടിമുടിയവളെ കണ്ടപ്പോളോരു കൈകാൽ വിറയൽ വൈദ്യർക്ക്
കൊടിലും സൂചിയുമൊന്നും കൈയിൽ നിൽക്കുന്നില്ല വൈദ്യർക്ക്

കൺസൾട്ടിംഗ് റൂം വാതിലിനുള്ളിൽ പടപട എന്തോ പൊട്ടുന്നു.
കണ്ണുകളിൽ തീ പാറും ബീവി പടികളിറങ്ങി നടക്കുന്നു..
ആരോ ചെന്നൊന്നകത്ത് നോക്കി സംഗതിയെന്ത്..
ആരോ ചെന്നൊന്നകത്ത് നോക്കി സംഗതി യെന്ത് നടക്കുന്നു..
ദൂരെ എങ്ങോ തെറിച്ച തന്നുടെ പല്ലുകൾ എണ്ണിപ്പരതുന്നു...
ദൂരെ എങ്ങോ തെറിച്ച തന്നുടെ പല്ലുകൾ എണ്ണിപ്പരതുന്നു...വൈദ്യർ (അങ്ങാടി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിറകില്ലാ പൈങ്കിളി
ആലാപനം : എസ് ജാനകി   |   രചന : മുരളി കടച്ചിറ   |   സംഗീതം : ശരത്ചന്ദ്ര മറാഠേ
ഇന്ദുലേഖ മറഞ്ഞു
ആലാപനം : ജോളി അബ്രഹാം   |   രചന : മുരളി കടച്ചിറ   |   സംഗീതം : ശരത്ചന്ദ്ര മറാഠേ
തച്ചോളിപ്പാട്ട്
ആലാപനം : എസ് ജാനകി   |   രചന : മുരളി കടച്ചിറ   |   സംഗീതം : ശരത്ചന്ദ്ര മറാഠേ