View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവിന്‍ കുരുന്ന് ...

ചിത്രംലോലിപോപ്പ് (2008)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഅഫ്‌സല്‍, രമേഷ് ബാബു, ടിനു ആന്റണി, ശ്രുതി രാജ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010
 

പൂവിൻ കുരുന്നുമെയ്യിൽ നോവിൻ വിരൽ തലോടി
കാറ്റിൻ വരണ്ട കൈകൾ കാവിൽ വിമൂകമാടി
ഏതോ വിഷാദമോടേ തേങ്ങീ നിലാവു ദൂരേ
പൊന്നു കൂട്ടിലേ പെണ്ണേ പെണ്ണേ
മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണു ചാരിയോ നിന്ന പയ്യനോ കട്ടെടുത്ത പൊന്നേ മണവാട്ടിയാക്കി നിന്നേ
(പൂവിൻ കുരുന്നു...)

പൂവമ്പ്‌ കൊള്ളേണ്ടൊരീനാളിലോ
പൂത്താലമാകേണ്ടൊരീ നെഞ്ചിലോ
പൂക്കാലമുണ്ടായൊരീ കണ്ണിലോ
പൂത്തുമ്പി ചേരേണ്ടൊരീ മാറിലോ
കാണാതെ വന്നൊരീ വേടനെയ്യുമീ അമ്പ്‌ കൊണ്ടതെന്തേ
തോരാതെ പെയ്യുമീ കണ്ണുനീരിലെ കാവ്യമായതെന്തേ
നാട്ടുതത്ത നീ കണ്ടോ കണ്ടോ
കാട്ടുമൈന നീ കേട്ടോ കേട്ടോ
പാട്ടു പാടുമീ കൂട്ടുകാരനോ നല്ല കാലമല്ലേ
ഇത്‌ നല്ല കാലമല്ലേ
(പൂവിൻ കുരുന്നു...)

മയിലാട്ടമില്ലാത്തൊരീ വീഥിയിൽ
മയിലാഞ്ചി വാടുന്നൊരീ വേളയിൽ
മാൻപേട വിങ്ങുന്നൊരീ വീഥിയിൽ
മൈക്കണ്ണി കേഴുന്നൊരീ മേടയിൽ
പാടുന്ന പാട്ടിലെ ഈണമാകെയും ശോകമായതെന്തേ
ചേരാത്ത മാനസം ചേർന്നിണങ്ങുവാൻ നേരമായതെന്തേ
പൊന്നു കൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണുചാരിയോ നിന്ന പയ്യനോ കട്ടെടുത്ത പൊന്നേ മണവാട്ടിയാക്കി നിന്നേ
(പൂവിൻ കുരുന്നു...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 7, 2011
 Poovin kurunnumeyyil novin viral thalodi
Kaattin varanda kaikal kaavil vimookamaadi
etho vishaadamode thengee nilaavu doore
ponnu koottile penne penne
minnukettino poroo kanne
mannu chaariyo ninna payyane kattedutha ponne manavaattiyaakki ninne
(poovin kurunnu...)

Poovampu kollendoree naalilo
poothaalamaakendoree nenchilo
pookkaalamundaayoree kannilo
poothumpi cherendoree maarilo
kaanaathe vannoree vedaneyyume ampu kondathenthe
thoraathe peyyumee kannuneerile kaavyamaayathenthe
naattuthatha nee kando kando
kaattumaina nee ketto ketto
paattu paadumee koottukaarano nalla kaalamalle
ithu nalla kaalamalle
(poovin kurunnu...)


Mayilaattamillaathoree veedhiyil
mayilaanchi vaadunnoree velayil
maanpeda vingunnoree veedhiyil
maikkanni kezhunoree medayil
paadunna paattile eenamaakeyum shokamaayathenthe
cheraatha maanasam chernninanguvaan neramaayathenthe
ponnu koottile penne penne minnukettino poroo kanne
mannu chaariyo ninna payyano kattedutha ponne manavaattiyaakki ninne
(poovin kurunnu...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അസ്സലായ്‌
ആലാപനം : ലിജി ഫ്രാൻസിസ്, പ്രദീപ്‌ ബാബു, വിപിന്‍ ക്സേവിയര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
രാജകുമാരി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, അനിത   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
വെള്ളിമണിപ്പൂ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ജറുസ്സലേമിലേ
ആലാപനം : അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കണ്ണും ചിമ്മി
ആലാപനം : റിമി ടോമി, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
പൂവിന്‍ കുരുന്ന് [F]
ആലാപനം : സിസിലി, രമേഷ് ബാബു, ടിനു ആന്റണി, ശ്രുതി രാജ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍