View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്തത്തിന്‍ മകളല്ലോ [സിനിമയില്‍ വന്നത്‌] ...

ചിത്രംവിവാഹിത (1970)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Lalala lalalala
Vasanthathin makalallo mulla vallee
Avalkkallo poonchodiyil then thullee
Valayitta kaikalaal poomara chillakal
Vaari punarunna mulla valli

Pandu shakunthala maalini theerathu
Ponnelassukalaniyichathivaleyallo
Parna kudeerathil yuva nripan vannappol
Pulki valarthiyathivaleyallo (parna)
Avalakkallo poonilaavu pudava nalki
Avalkkallo manjukaalam kuliru nalki
Ahaha..aha..ahaha..aha...(vasanthathin)

Pandu sree parvathi hima giri shringathil
Pon thalir chaarthiyathivaleyallo
Pullimaan tholittu priyathaman ninnappol
Nulli kothippichathivaleyallo (pullimaan)
Avalkkallo velli veyil kuda nivarthee
Avalkkallo varsha kaalam amruthu nalkee
Ahaha..aha..ahaha...aha...(vasanthathin)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ലല്ലല്ലാ ലല്ലല്ലാ ലാലലല്ലല്ലല്ലാ
ലല്ലല്ലാ ലല്ലല്ലാ ലാലലല്ലല്ലല്ലാ

വസന്തത്തിന്‍ മകളല്ലോ മുല്ലവള്ളീ
അവള്‍ക്കല്ലോ പൂഞ്ചൊടിയില്‍ തേന്‍തുള്ളീ
വളയിട്ട കൈകളാല്‍ പൂമരച്ചില്ലകള്‍
വാരിപ്പുണരുന്ന മുല്ലവള്ളി (വസന്തത്തിന്‍)

പണ്ടു ശകുന്തള മാലിനിതീരത്ത്
പൊന്നേലസ്സുകളണിയിച്ചതിവളെയല്ലോ
പര്‍ണ്ണകുടീരത്തില്‍ യുവനൃപന്‍ വന്നപ്പോള്‍
പുല്‍കി വളര്‍ത്തിയതിവളെയല്ലോ (പര്‍ണ്ണകുടീരത്തില്‍)
അവള്‍ക്കല്ലോ പൂനിലാവ് പുടവ നല്‍കീ
അവള്‍ക്കല്ലോ മഞ്ഞുകാലം കുളിരുനല്‍കീ
അഹാഹാ ഹാ അഹഹഹാ.... (വസന്തത്തിന്‍)

പണ്ടു ശ്രീപാര്‍വ്വതി ഹിമഗിരിശൃംഗത്തില്‍
പൊന്‍തളിര്‍ ചാര്‍ത്തിയതിവളെയല്ലോ
പുള്ളിമാന്‍ തോലിട്ട് പ്രിയതമന്‍ നിന്നപ്പോള്‍
നുള്ളിക്കൊതിപ്പിച്ചതിവളെയല്ലോ (പുള്ളിമാന്‍)
അവള്‍ക്കല്ലോ വെള്ളിവെയില്‍ കുടനിവര്‍ത്തീ
അവള്‍ക്കല്ലോ വര്‍ഷകാലം അമൃതു നല്‍കീ
ആഹഹാ... ആഹാഅഹാഹഹാ.....
(വസന്തത്തിന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ചമലയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദേവലോക രഥവുമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സുമംഗലി നീ ഓര്‍മ്മിക്കുമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മായാജാലകവാതില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വസന്തത്തിന്‍ മകളല്ലോ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അരയന്നമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പച്ചമലയില്‍ [Sad]
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ