View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാട്ടിൽ ...

ചിത്രംപ്രണയം (2011)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Viji

Aa........ aa........
Paattil ee paattil.. iniyum nee unarille
oru raappaadi paadum.... eenam kettathille
panineerppookkal choodi..... ee raavorungiyille
en nenchiloorum ee paattil iniyum nee unarille

Aa.. aa...
saagaram maarilettum kathiron veenerinju
kaathare ninte nenchil eriyum sooryanaaro..
kadalala thuduniramaarnnu nin
kavililum arunima poothuvo..
pranayamorasulabha madhuramaam nirvruthi...
ozhukum paattil ee paattil iniyum nee unarille...

Aayiram ponmayooram kadalil nruthamaadum
aayiram jwaalayaayi kathiron koodeyaadum..
pakaloliyiravine velkkumee
pukilukal paravakal vaazhthidum..
pranayamorasulabha madhuramaam nirvruthi...
kulirin koottil ee koottil iniyum naam anayille
oru raappaadi paadum.... eenam kettathille
panineerppookkal choodi..... raavorungiyille
വരികള്‍ ചേര്‍ത്തത്: വിജി

ആ.....ആ‍.......
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ
എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ

ആ.....ആ‍ാ.......ആ‍ാ‍ാ‍ാ.......ആ.....
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ...
കടലല തുടുനിറമാർന്നു നിൻ
കവിളിലും അരുണിമ പൂത്തുവോ
പ്രണയമൊരസുലഭമധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ....

ആയിരം പൊന്മയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളിയിരവിനെ വേൽക്കുമീ
പുകിലുകൽ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭമധുരമാം നിർവൃതി
കുളിരിൻ കൂട്ടിൽ ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ
ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴത്തുള്ളിപ്പളുങ്കുകൾ
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
കളമൊഴികളായ
ആലാപനം : ശരത്‌, കാര്‍ത്തിക്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ഇഫ് യു വാണ്ട് എ ലവർ
ആലാപനം : മോഹന്‍ലാല്‍   |   രചന : ലിയോനാര്‍ഡ് കൊഹന്‍   |   സംഗീതം : എം ജയചന്ദ്രന്‍
പാട്ടിൽ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍