View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ പുഴയും ...

ചിത്രംഇന്‍ഡ്യന്‍ റുപ്പീ (2011)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനമുല്ലനേഴി
സംഗീതംശഹബാസ് അമന്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Vishnu Mohan

Ee puzhayum sandhyakalum neelamizhiyithalukalum,
ormmakalil,peelineerthi,odiyethumbol.....

Pranayini nin smrithikal.....

Ee puzhayum sandhyakalum neelamizhiyithalukalum,

Prananiyude chundukal chumbanam kothikkave,
chandralekha mukilinodenthu cholliyariyumo?..

Prananiyude chundukal chumbanam kothikkave
chandralekha mukilinodenthu cholliyariyumo?...

Poonilaavin maniyara,
sakhikalaayi thaaravrindhamaakave,
pakarnnu thanna layalahari marakkumo......

Aa layalahari marakkumo......

Pulariyil nin mukham thuduthuduthathenthino ?

Ee puzhayum sandhyakalum......

Ethrayethraraavukal muthanikkinaavukal,
poothulanjanaalukal,mangimaanjupokumo....

Ethrayethraraavukal muthanikkinaavukal,
poothulanjanaalukal,mangimaanjupokumo....

Premagagana seemayil,
kilikalaay, mohamenna chirakil naam
parannuyarnna kaalavum kozhinjuvo ....
aa swapnavum polinjuvo?...

Kannuneer poovumay ivide njaan maathramaay.....

Ee puzhayum sandhyakalum neelamizhiyithalukalum,
ormmakalil peelineerthi odiyethumbol
pranayini nin smrithikal.....

Ee puzhayum sandhyakalum neelamizhiyithalukalum....
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ...

പ്രണയിനി നിൻ സ്മൃതികൾ ...

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ...

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ,
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ...

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ,
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? ...

പൂനിലാവിൻ മണിയറ,
സഖികളായി താരവൃന്ദമാകവെ,
പകർന്നു തന്ന ലയലഹരി മറക്കുമോ ...

ആ ലയലഹരി മറക്കുമോ ...

പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ?

ഈ പുഴയും സന്ധ്യകളും ...

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ,
പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ...

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ,
പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ ...

പ്രേമഗഗന സീമയിൽ,
കിളികളായ്, മോഹമെന്ന ചിറകിൽ നാം
പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ...
ആ സ്വപ്നവും പൊലിഞ്ഞുവോ? ...

കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ...

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ,
പ്രണയിനി നിൻ സ്മൃതികൾ ...

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ പുഴയും (Diff)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ശഹബാസ് അമന്‍
പോകയായ്
ആലാപനം : ജി വേണുഗോപാല്‍, ആശാ മേനോന്‍   |   രചന : വി ആർ സന്തോഷ്   |   സംഗീതം : ശഹബാസ് അമന്‍
അന്തിമാനം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : വി ആർ സന്തോഷ്   |   സംഗീതം : ശഹബാസ് അമന്‍