View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അതിരുകളറിയാതെങ്ങോ ...

ചിത്രംഔട്ട്‌ സൈഡർ (2012)
ചലച്ചിത്ര സംവിധാനംപ്രേംലാല്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംസംഗീത്‌
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Athirukalariyaathengo ithuvazhiye
alayukayaano kaattil oru mounam
mridubhaavam maayum pakalaay
kanal peyyum mukilaay
shruthimaattum maayakkuzhalaay
azhal meettum mazhayaay
athirukalariyaathengo ithuvazhiye

Jalakanam neerum malarithal
ilakal peyyunna pulariyil
murivukal nonthu pidayave
chitharum ormmayaay ninnuvo
tharalithamaam mridu sandhyakal
panimathiyethum raavukal
tharalithamaam mridu sandhyakal
panimathiyethum raavukal
athirukalariyaathengo ithuvazhiye
alayukayaano kaattil oru mounam

Kalakalam maanjoraruvikal
vijanamaam malanirakalil
nizhalukal moodiyizhayave
veenodungumee saanthwanam
marayukayo vanabhangikal
arunima thedum thengalaay
marayukayo vanabhangikal
arunima thedum thengalaay

Athirukalariyaathengo ithuvazhiye
alayukayaano kaattil oru mounam
mridubhaavam maayum pakalaay
kanal peyyum mukilaay
shruthimaattum maayakkuzhalaay
azhal meettum mazhayaay
athirukalariyaathengo ithuvazhiye
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അതിരുകളറിയാതെങ്ങോ ഇതുവഴിയെ
അലയുകയാണോ കാറ്റിൽ ഒരു മൗനം
മൃദുഭാവം മായും പകലായ്
കനൽ പെയ്യും മുകിലായ്
ശ്രുതിമാറ്റും മായക്കുഴലായ്‌
അഴൽ മീട്ടും മഴയായ്
അതിരുകളറിയാതെങ്ങോ ഇതുവഴിയെ

ജലകണം നീറും മലരിതൾ
ഇലകൾ പെയ്യുന്ന പുലരിയിൽ
മുറിവുകൾ നൊന്തു പിടയവേ
ചിതറും ഓർമ്മയായ് നിന്നുവോ
തരളിതമാം മൃദു സന്ധ്യകൾ
പനിമതിയെത്തും രാവുകൾ
തരളിതമാം മൃദു സന്ധ്യകൾ
പനിമതിയെത്തും രാവുകൾ
അതിരുകളറിയാതെങ്ങോ ഇതുവഴിയെ
അലയുകയാണോ കാറ്റിൽ ഒരു മൗനം

കളകളം മാഞ്ഞൊരരുവികൾ
വിജനമാം മലനിരകളിൽ
നിഴലുകൾ മൂടിയിഴയവേ
വീണൊടുങ്ങുമീ സാന്ത്വനം
മറയുകയോ വനഭംഗികൾ
അരുണിമ തേടും തേങ്ങലായ്
മറയുകയോ വനഭംഗികൾ
അരുണിമ തേടും തേങ്ങലായ്

അതിരുകളറിയാതെങ്ങോ ഇതുവഴിയെ
അലയുകയാണോ കാറ്റിൽ ഒരു മൗനം
മൃദുഭാവം മായും പകലായ്
കനൽ പെയ്യും മുകിലായ്
ശ്രുതിമാറ്റും മായക്കുഴലായ്‌
അഴൽ മീട്ടും മഴയായ്
അതിരുകളറിയാതെങ്ങോ ഇതുവഴിയെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലവാനില്‍
ആലാപനം : കാര്‍ത്തിക്   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌
നീലവാനില്‍
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌
മിഴിയിണകളില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌
മിഴിയിണകളില്‍
ആലാപനം : അപർണ്ണാ ജയൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : സംഗീത്‌