View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഷുക്കിളീ [D] ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര, ശരത്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Aa... aa...
vishukkili kanippoo konduvaa
malarkkudannayil thenunnaan vaa
sindooravum thruchaanthum chaarthande
pon nettiyil thinkalpoo choodande
mandaarangal thalirkkum thaazhvaaram kaanende...
vishukkili kanippoo konduvaa
malarkkudannayil thenunnaan vaa...

Ilam kaattiloreenam moolunnaaro
ilam thennalo saakshaal kannan thaano
virahaardramaay yamunaapulinam nee
vanamaali than muraleehrudayam nee
yugasandhyakal ee vazhi parannakannu poy...

Vishukkili kanippoo konduvaa
malarkkudannayil thenunnaan vaa...

Mazhathulli neeyil nrutham cheyke
madam thulli nin moham enthe paadi
kulirmanju neeraniyum panineerpoo
ala chaarthiloodanayum oru neerkkiliyo
vanajyothsna than thozhiyo sakhee ithaaru nee...

Vishukkili kanippoo konduvaa
malarkkudannayil thenunnaan vaa
sindooravum thruchaanthum chaarthande
pon nettiyil thinkalpoo choodande
mandaarangal thalirkkum thaazhvaaram kaanende...
vishukkili kanippoo konduvaa
malarkkudannayil thenunnaan vaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ...
വിഷുക്കിളി കണിപ്പൂ കൊണ്ടുവാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾപൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ...
വിഷുക്കിളി കണിപ്പൂ കൊണ്ടുവാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ...

ഇളംകാറ്റിലൊരീണം മൂളുന്നാരോ
ഇളംതെന്നലോ സാക്ഷാൽ കണ്ണൻ താനോ
വിരഹാർദ്രമായ് യമുനാപുളിനം നീ
വനമാലി തൻ മുരളീഹൃദയം നീ
യുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ്...

വിഷുക്കിളി കണിപ്പൂ കൊണ്ടുവാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ...

മഴത്തുള്ളി നീയിൽ നൃത്തം ചെയ്കേ
മദം തുള്ളി നിൻ മോഹം എന്തേ പാടി
കുളിർമഞ്ഞു നീരണിയും പനിനീർപൂ
അലചാർത്തിലൂടണയും ഒരു നീർക്കിളിയോ
വനജ്യോത്സന തൻ തോഴിയോ സഖീ ഇതാരു നീ...

വിഷുക്കിളി കണിപ്പൂ കൊണ്ടുവാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾപൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണേണ്ടേ...
വിഷുക്കിളി കണിപ്പൂ കൊണ്ടുവാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മറിമായന്‍ കവിയല്ലെ
ആലാപനം : കൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
ഇന്നലെ ഞാന്‍
ആലാപനം : സുനിത നെടുങ്ങാടി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ശരത്‌
വിഷുക്കിളീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
ആണ്ടേ ലോണ്ടേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
നിശാസുരഭീ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
അനുരാഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌