View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശാസുരഭീ ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശരത്‌
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Nishaasurabhee... nishaasurabhee...
ninneyumetho kaanaakkarangal kavarnnuvo
manassin thalirthaalil mayangum mayilppeeli
niravaarnnoree.. nilaavin
neerppoykayil pookkalaay...

Parayaathe poya nerin
parivesha deepthiyode..
oru nokkil aayiram poo
viriyunna mounamode..
poliyaatha pookkal pol
oru manchiraathin thirunettiyil
eriyumiru thiri naam...

Nishaasurabhee..
ninneyumetho kaanaakkarangal kavarnnuvo...

Oru kunju veena chaarthum
iru thanthiyalle nammal..
pranayaardra geethamaavaan
ina chernnoreenamalle..
kaviye thiranjupom kamaneeyabhaavam
chirakaarnnuvo ariyorarayannamaay...

Nishaasurabhee...
ninneyumetho kaanaakkarangal kavarnnuvo
manassin thalirthaalil mayangum mayilppeeli
niravaarnnoree.. nilaavin
neerppoykayil pookkalaay...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നിശാസുരഭീ... നിശാസുരഭീ...
നിന്നേയുമേതോ കാണാക്കരങ്ങൾ കവർന്നുവോ..
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ.. നിലാവിൻ 
നീർപ്പൊയ്കയിൽ പൂക്കളായ്...

പറയാതെ പോയ നേരിൻ
പരിവേഷദീപ്തിയോടെ..
ഒരു നോക്കിലായിരം പൂ
വിരിയുന്ന മൗനമോടെ..
പൊലിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയുമിരു തിരി നാം...

നിശാസുരഭീ...
നിന്നേയുമേതോ കാണാക്കരങ്ങൾ കവർന്നുവോ..

ഒരു കുഞ്ഞുവീണ ചാർത്തും
ഇരുതന്തിയല്ലേ നമ്മൾ..
പ്രണയാർദ്രഗീതമാവാൻ
ഇണ ചേർന്നൊരീണമല്ലേ..
കവിയെ തിരഞ്ഞുപോം കമനീയഭാവം
ചിറകാർന്നുവോ അരിയൊരരയന്നമായ്...

നിശാസുരഭീ...
നിന്നേയുമേതോ കാണാക്കരങ്ങൾ കവർന്നുവോ..
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ.. നിലാവിൻ 
നീർപ്പൊയ്കയിൽ പൂക്കളായ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മറിമായന്‍ കവിയല്ലെ
ആലാപനം : കൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
ഇന്നലെ ഞാന്‍
ആലാപനം : സുനിത നെടുങ്ങാടി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ശരത്‌
വിഷുക്കിളീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
വിഷുക്കിളീ [D]
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
ആണ്ടേ ലോണ്ടേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
അനുരാഗിണീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌