View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ മഞ്ഞവെയിൽ‌പ്പൂ ...

ചിത്രംആറാട്ടു് (1979)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Indu Ramesh

Ee manjaveyilppoo nee thanna nilaappoothiri than
chirakil ninnoornnu nin sindoorachundil virinjaal... (ee manjaveyilppoo.. )
pakaloru kinaavilaa poo thedum njaan (2)
thanal thaazhvarakal thaalam thullum neram... oh..
(ee manjaveyilppoo... )

mathaaappoo nee kando.. kiliye pooram kando
maanam muttum pookkutti choo choo choo..
ee vazhiye nee poyaal akale poorapparampil
bharani perunnaalu koodumpol
chuttum muzhangum thankam kaanum (2)
oraal theekkatta kayyum veeshi pokum.. oh...
(ee manjaveyilppoo... )

arikilavan porumpol.. hrudayam kai maarumpol
kannum kannum kinnaaram paadumpol
manassukalil aaraattu perunnaal ezhunnallathum
pratheekshakalkkaananda therottam
kathinakal muzhangum karalinnullil (2)
avan shrungaara poothiriyaay maarum.. oh..
(ee manjaveyilppoo... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഈ മഞ്ഞവെയിൽപ്പൂ.. നീ തന്ന നിലാപ്പൂത്തിരി തൻ
ചിറകില്‍ നിന്നൂർന്നു നിന്‍ സിന്ദൂരചുണ്ടില്‍ വിരിഞ്ഞാൽ...
(ഈ മഞ്ഞവെയിൽപ്പൂ...)
പകലൊരു കിനാവിലാ പൂ തേടും ഞാന്‍ (2)
തണൽ താഴ്വരകൾ താളം തുള്ളും നേരം...ഓ...
(ഈ മഞ്ഞവെയിൽപ്പൂ... )

മത്താപ്പൂ നീ കണ്ടോ.. കിളിയേ പൂരം കണ്ടോ
മാനം മുട്ടും പൂക്കുറ്റി ചൂ ചൂ ചൂ..
ഈ വഴിയെ നീ പോയാല്‍ അകലെ പൂരപ്പറമ്പിൽ
ഭരണി പെരുന്നാളു കൂടുമ്പോൾ
ചുറ്റും മുഴങ്ങും തങ്കം കാണും (2)
ഒരാൾ തീക്കട്ട കൈയ്യും വീശി പോകും.. ഓ...
(ഈ മഞ്ഞവെയിൽപ്പൂ... )

അരികിലവന്‍ പോരുമ്പോൾ.. ഹൃദയം കൈമാറുമ്പോൾ
കണ്ണും കണ്ണും കിന്നാരം പാടുമ്പോൾ
മനസ്സുകളിൽ ആറാട്ട് പെരുന്നാൾ എഴുന്നള്ളത്ത്
പ്രതീക്ഷകൾക്കാനന്ദ തേരോട്ടം
കതിനകൾ മുഴങ്ങും കരളിന്നുള്ളിൽ (2)
അവന്‍ ശൃംഗാരപ്പൂത്തിരിയായ് മാറും.. ഓ...
(ഈ മഞ്ഞവെയിൽപ്പൂ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രോമാഞ്ചം പൂത്തു
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സ്വപ്നഗോപുരങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍