View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കോടി കോടി കട്ടെടുത്തു (നൂറു നൂറു പൂക്കൾ) ...

ചിത്രംതെരുവുനക്ഷത്രങ്ങള്‍ (2012)
ചലച്ചിത്ര സംവിധാനംജോസ് മാവേലി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംസി വി രഞ്ജിത്ത്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

nooru nooru pookkal njangal bhaarathamakkal
punya bhaarathaamba petteduthoromanamakkal
kodi kodi katteduthu naadu motham swaaha paaduvor
ettil ninnu party varggam peru vetti matti nirthidum
naadu thorum ooru chuttum koottamaakilum
ennum ormma venam njangalum ee bhaarathamakkal

cheri thorum chekka kerum koottamaakilum
mannil veenapoovu poleyulla janmamaakilum

athirumilla ullil mathilumilla ullil
apaharichu pokaan nidhiyumilla thellum
azhal niranja puzhayil mungi karayumullile
kadanabhaara kannuneeru kandavarundo
pattiniyude gadgadangal kettavarundo
maathruraajya maanabhanga bimbajaalangal
nooru nooru pookkal njangal bhaarathamakkal
punya bhaarathaamba petteduthoromanamakkal
kodi kodi katteduthu naadu motham swaaha paaduvor
ettil ninnu party varggam peru vetti matti nirthidum

melvilaasamilla ID ethum illa
ration cardum illa vote polum illa
avaganikkappettu poya heenajaathikal
arhathakal veendedukkaan aarumillaathor
piraviyile janmageham anyamaayavar
maathruraajya maanabhanga bimbajaalangal
nooru nooru pookkal njangal bhaarathamakkal
punya bhaarathaamba petteduthoromanamakkal
kodi kodi katteduthu naadu motham swaaha paaduvor
ettil ninnu party varggam peru vetti matti nirthidum
naadu thorum ooru chuttum koottamaakilum
ennum ormma venam njangalum ee bhaarathamakkal
kodi kodi katteduthu naadu motham swaaha paaduvor
ettil ninnu party varggam peru vetti matti nirthidum
cheri thorum chekka kerum koottamaakilum
mannil veenapoovu poleyulla janmamaakilum
naadu thorum ooru chuttum koottamaakilum
ennum ormma venam njangalum ee bhaarathamakkal
nooru nooru pookkal njangal bhaarathamakkal
punya bhaarathaamba petteduthoromanamakkal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നൂറു നൂറു പൂക്കൾ ഞങ്ങൾ ഭാരതമക്കൾ
പുണ്യ ഭാരതാംബ പെറ്റെടുത്തൊരോമന മക്കൾ
കോടി കോടി കട്ടെടുത്തു നാട് മൊത്തം സ്വാഹപാടുവോർ
എട്ടിൽ നിന്നു പാർട്ടി വർഗ്ഗം പേരു വെട്ടി മാറ്റി നിർത്തിടും
നാട് തോറും ഊരു ചുറ്റും കൂട്ടമാകിലും
എന്നും ഓർമ്മ വേണം ഞങ്ങളും ഈ ഭാരത മക്കൾ

ചേരി തോറും ചേക്ക കേറും കൂട്ടമാകിലും
മണ്ണിൽ വീണപൂവു പോലെയുള്ള ജന്മമാകിലും

അതിരുമില്ല ഉള്ളിൽ മതിലുമില്ല ഉള്ളിൽ
അപഹരിച്ചു പോകാൻ നിധിയുമില്ല തെല്ലും
അഴൽ നിറഞ്ഞ പുഴയിൽ മുങ്ങി കരയുമുള്ളിലെ
കദനഭാര കണ്ണുനീരു കണ്ടവരുണ്ടോ
പട്ടിണിയുടെ ഗദ്ഗദങ്ങൾ കേട്ടവരുണ്ടോ
മാതൃരാജ്യ മാനഭംഗ ബിംബജാലങ്ങൾ
നൂറു നൂറു പൂക്കൾ ഞങ്ങൾ ഭാരതമക്കൾ
പുണ്യ ഭാരതാംബ പെറ്റെടുത്തൊരോമന മക്കൾ
കോടി കോടി കട്ടെടുത്തു നാട് മൊത്തം സ്വാഹപാടുവോർ
എട്ടിൽ നിന്നു പാർട്ടി വർഗ്ഗം പേരു വെട്ടി മാറ്റി നിർത്തിടും

മേൽവിലാസമില്ല ഐ ഡി ഏതുമില്ല
റേഷൻ കാർഡും ഇല്ല വോട്ട് പോലുമില്ല
അവഗണിക്കപ്പെട്ടു പോയ ഹീനജാതികൾ
അർഹതകൾ വീണ്ടെടുക്കാൻ ആരുമില്ലാത്തോർ
പിറവിയിലേ ജന്മഗേഹം അന്യമായവർ
മാതൃരാജ്യ മാനഭംഗ ബിംബജാലങ്ങൾ
നൂറു നൂറു പൂക്കൾ ഞങ്ങൾ ഭാരതമക്കൾ
പുണ്യ ഭാരതാംബ പെറ്റെടുത്തൊരോമന മക്കൾ
കോടി കോടി കട്ടെടുത്തു നാട് മൊത്തം സ്വാഹപാടുവോർ
എട്ടിൽ നിന്നു പാർട്ടി വർഗ്ഗം പേരു വെട്ടി മാറ്റി നിർത്തിടും
നാട് തോറും ഊരു ചുറ്റും കൂട്ടമാകിലും
എന്നും ഓർമ്മ വേണം ഞങ്ങളും ഈ ഭാരത മക്കൾ
കോടി കോടി കട്ടെടുത്തു നാട് മൊത്തം സ്വാഹപാടുവോർ
എട്ടിൽ നിന്നു പാർട്ടി വർഗ്ഗം പേരു വെട്ടി മാറ്റി നിർത്തിടും
ചേരി തോറും ചേക്ക കേറും കൂട്ടമാകിലും
മണ്ണിൽ വീണപൂവു പോലെയുള്ള ജന്മമാകിലും
നാട് തോറും ഊരു ചുറ്റും കൂട്ടമാകിലും
എന്നും ഓർമ്മ വേണം ഞങ്ങളും ഈ ഭാരത മക്കൾ
നൂറു നൂറു പൂക്കൾ ഞങ്ങൾ ഭാരതമക്കൾ
പുണ്യ ഭാരതാംബ പെറ്റെടുത്തൊരോമന മക്കൾ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോരും ആരോരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : സി വി രഞ്ജിത്ത്
സ്വതന്ത്രഭൂമിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സി വി രഞ്ജിത്ത്