View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raajagopuram ...

MoviePuthiya Theerangal (2012)
Movie DirectorSathyan Anthikkad
LyricsKaithapram
MusicIlayaraja
SingersShweta Mohan, Vijay Yesudas

Lyrics

Lyrics submitted by: Viji

Rajagopuram kadannu ragamandirathilekkirangi vanna devasundari(2)
Rajadhani vittirangi ente parnnasala thedi vannathenthinanu mohini

syaamashilpamaanu njaan deva shilpiyaanu nee
raajabandanangal vittu thediyethumenneyonnu sweekarikkumo

Rajagopuram kadannu ragamandirathilekkirangi vanna devasundari

shilayil ninnumenne nee kandedutha raathriyil
premadharayay nin hrudaya murmaram
swarga gopurathil nee sargasagarathil njan
dooreyanu naam athrayakaleyanu naam
mandahaasamanjaree maalinee
indu manda gaaminee kaminee
Mohatharamilla deva veenayilla kayyilekuvan

Rajadhani vittirangi ninte parnnasala thedi
vanna sneh ragamanu njan
raajagopuram kadannu ragamandirathil
vannathenthinanu deva sundari

shilayil ninnumanaghamaam shilpamaayoranthiyil
saandhya sooryanil thilangiyannu nee
unnathangaleri njaanahalyaayi nilkkave
devapaadamaayi vanna punyamaanu nee
ormayethra sundaram sheethlam
virahamethramel priye dussaham
veendumee samagamam pakarnna harshamode swaagatham

raajadhani vittirangi ninte parnashaala thedi
vanna sneh ragamanu njan
Rajagopuram kadannu ragamandirathilekkirangi vanna devasundari
വരികള്‍ ചേര്‍ത്തത്: വിജി

രാജഗോപുരം കടന്നു രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ (2)
രാജധാനി വിട്ടിറങ്ങി എന്റെ പർണ്ണശാല തേടി വന്നതെന്തിനാണു മോഹിനീ

ശ്യാമശില്പമാണു ഞാൻ ദേവ ശില്പിയാണു നീ
രാജബന്ധനങ്ങൾ വിട്ടു തേടിയെത്തുമെന്നെയൊന്നു സ്വീകരിക്കുമോ

രാജഗോപുരം കടന്നു രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ

ശിലയിൽ നിന്നുമെന്നെ നീ കണ്ടെടുത്ത രാത്രിയിൽ
പ്രേമധാരയായി നിൻ ഹൃദയ മരമരം
സ്വര്‍ഗ്ഗ ഗോപുരത്തില്‍ നീ സര്‍ഗസാഗരത്തില്‍ ഞാന്‍
ദൂരെയാണ് നാം അത്രയകലെയാണു നാം
മന്ദഹാസമഞ്ജരീ മാലിനീ
ഇന്ദുമന്ദ ഗാമിനീ കാമിനീ
മോഹതാരമില്ല ദേവ വീണയില്ല കയ്യിലേകുവാന്‍

രാജധാനി വിട്ടിറങ്ങി നിന്റെ പർണ്ണശാല തേടി
വന്ന സ്നേഹരാഗമാണു ഞാന്‍
രാജഗോപുരം കടന്നു രാഗമന്ദിരത്തിൽ വന്നതെന്തിനാണ്‌ ദേവസുന്ദരീ

ശിലയിൽ നിന്നുമനഘമാം ശില്പമായൊരന്തിയിൽ
സാന്ധ്യ സൂര്യനിൽ തിളങ്ങിയന്നു നീ
ഉന്നതങ്ങളേറി ഞാനഹല്യയായി നിൽക്കവേ
ദേവപാദമായി വന്ന പുണ്യമാണു നീ
ഓർമയെത്ര സുന്ദരം ശീതളം
വിരഹമത്രമേൽ പ്രിയേ ദുസ്സഹം
വീണ്ടുമീ സമാഗമം പകർന്ന ഹർഷമോടെ സ്വാഗതം

രാജധാനി വിട്ടിറങ്ങി നിന്റെ പർണ്ണശാല തേടി
വന്ന സ്നേഹരാഗമാണു ഞാന്‍
രാജഗോപുരം കടന്നു രാഗമന്ദിരത്തിലേക്കിറങ്ങി വന്ന ദേവസുന്ദരീ


Other Songs in this movie

Maarppeelikkaatte
Singer : Hariharan   |   Lyrics : Kaithapram   |   Music : Ilayaraja
Maarppeelikkaatte
Singer : Madhu Balakrishnan   |   Lyrics : Kaithapram   |   Music : Ilayaraja
Sindoorappottum
Singer : Madhu Balakrishnan   |   Lyrics : Kaithapram   |   Music : Ilayaraja