View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

En Priyane ...

MovieSong of Solomon (2013)
Movie DirectorSudhi Anna
LyricsGeogey
MusicGeogey
SingersManjari

Lyrics

Lyrics submitted by: Sandhya Prakash

En priyane............
En priyane............
En priyane............

En priyane......nin dharam
ennil chumbanam choriyoo
pakaroo nee nin pranayam
naru veenjilum madhuram
surabhilam nin abhisheka thailam
sugandham chorinjidum nin naamam
haritha shayyaa vaniyil ninne
kaathirippoo pranayalolayaayee

En priyane............
En priyane............
En priyane............

Munthiri thottangalil kavalaay ninnoo
swantham munthiri thottam ninakkaay
kaathusookshichille njaan
Munthiri thottangalil kavalaay ninnoo
swantham munthiri thottam ninakkaay
kaathusookshichille njaan
yarushalem thozhimaare ee naaru koodaaram pol
azhakullaval njaaninnee thaazhvarayil raagalolam

En priyane......nin dharam
ennil chumbanam choriyoo

En paraana priyane neeyinnevidekku
pokunnuvo nin paadha mudhrakal thedi
virahaardrayalayunnuvo
en paraana priyane neeyinnevidekku
pokunnuvo nin paadha mudhrakal thedi
virahaardrayalayunnuvo
parayoo ninnaattin koottam ethu-
thaazhvara meyunnu
ethennumariyaathe njaan
thirayunnu paravashayaayi

En priyane......nin dharam
ennil chumbanam choriyoo
pakaroo nee nin pranayam
naru veenjilum madhuram
surabhilam nin abhisheka thailam
sugandham chorinjidum nin naamam
haritha shayyaa vaniyil ninne
kaathirippoo pranayalolayaayee

En priyane............
En priyane............
En priyane............
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എൻ പ്രിയനേ .........
എൻ പ്രിയനേ .........
എൻ പ്രിയനേ ...............

എൻ പ്രിയനേ .........നിൻ അധരം
എന്നിൽ ചുംബനം ചൊരിയൂ
പകരൂ നീ നിൻ പ്രണയം
നറു വീഞ്ഞിലും മധുരം
സുരഭിലം നിൻ അഭിഷേക തൈലം
സുഗന്ധം ചൊരിഞ്ഞിടും നിൻ നാമം
ഹരിതശയ്യാ വനിയിൽ നിന്നേ
കാത്തിരിപ്പൂ പ്രണയലോലയായീ

എൻ പ്രിയനേ .........
എൻ പ്രിയനേ .........
എൻ പ്രിയനേ .........

മുന്തിരി തോട്ടങ്ങളിൽ കാവലായ് നിന്നൂ
സ്വന്തം മുന്തിരി തോട്ടം നിനക്കായ്
കാത്തുസൂക്ഷിച്ചില്ലേ ഞാൻ
മുന്തിരി തോട്ടങ്ങളിൽ കാവലായ് നിന്നൂ
സ്വന്തം മുന്തിരി തോട്ടം നിനക്കായ്
കാത്തുസൂക്ഷിച്ചില്ലേ ഞാൻ
യറുശലേം തോഴിമാരേ ഈ നാരു കൂടാരം പോൽ
അഴകുള്ളവൾ ഞാനിന്നീ താഴ്വരയിൽ രാഗലോലം

എൻ പ്രിയനേ .........നിൻ അധരം
എന്നിൽ ചുംബനം ചൊരിയൂ

എൻ പ്രാണ പ്രിയനേ നീയിന്നെവിടേക്കു
പോകുന്നുവോ നിൻ പാദ മുദ്രകൾ തേടി
വിരഹാർദ്രയലയുന്നുവോ
എൻ പ്രാണ പ്രിയനേ നീയിന്നെവിടേക്കു
പോകുന്നുവോ നിൻ പാദ മുദ്രകൾ തേടി
വിരഹാർദ്രയലയുന്നുവോ
പറയൂ നിന്നാട്ടിൻ കൂട്ടം ഏതു -
താഴ്‌വര മേയുന്നു
ഏതെന്നുമറിയാതെ ഞാൻ
തിരയുന്നു പരവശയായി

എൻ പ്രിയനേ .........നിൻ അധരം
എന്നിൽ ചുംബനം ചൊരിയൂ
പകരൂ നീ നിൻ പ്രണയം
നറു വീഞ്ഞിലും മധുരം
സുരഭിലം നിൻ അഭിഷേക തൈലം
സുഗന്ധ ചൊരിഞ്ഞിടും നിൻ നാമം
ഹരിതശയ്യാ വനിയിൽ നിന്നേ
കാത്തിരിപ്പൂ പ്രണയലോലയായീ

എൻ പ്രിയനേ .........
എൻ പ്രിയനേ .........
എൻ പ്രിയനേ .........


Other Songs in this movie

Nee Thirsa Nagaram
Singer : Geogey   |   Lyrics : Geogey   |   Music : Geogey