View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിൻ കാളിന്ദിയിൽ ...

ചിത്രംക്ലൈമാക്സ് (2013)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വര്‍മ്മ
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംമധു ബാലകൃഷ്ണന്‍, എലിസബത്ത് രാജു

വരികള്‍

Lyrics submitted by: Viji

Vinnin kaalindiye kayyil kore melle
manninnaruliya mukilazhake ulli kilum kilum then maaree.....
megham theera moham thoradikkum neram
oru daham nenchil koodunnille payye payye
ey kallakkaate vekkam vekkam chutti chutti thookille.... nee
kudam kudam kuliraake....

Mullayayal maavin meyyil premavalliyaakum pole
padarnnu nee kerille eeran meniyil
mulla manam peyyum naalil dooreyulla naattil ninnum
virunninaay porille paavam thumbi nee
channam chinnam chinni chinni thennal theril chenni thennum
mazhayude madhurimayode
kannum kannum thammil thammil chollathentho chollunnille
kothiyude kanalukalode
chethoharam kurumbil kelee vanam

Vinnin kaalindiyie kayyil kore melle
manninnazhakaakiya mukilazhake
ulli kilum kilum then maaree

Neela mukil pennin maanril minnalenna poleyenne
punarnnu nee choodille choondin jwaalakal
velliviral thumbal chundil pottu thottu ninnil ponne
kuthirnnu njaan chaarunne chenthee mottukal
ishtathode otti koodan engo mounam moolunnille
mazhayude nanavukalode
onnichonnay otticheran aaro melleyothunnille
rathiyude sharamunayode
swargangale kothichu swapnangale

Vinnin kaalindiyie kayyil kore melle
manninnazhakaakiya mukilazhake
ulli kilum kilum then maaree
വരികള്‍ ചേര്‍ത്തത്: വിജി

വിണ്ണിൻ കാളിന്ദിയെ കൈയിൽ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ ഉള്ളിൽ കിലും കിലും തേന്മാരീ.......
മേഘം തീരാ മോഹം തോരാദിക്കും നേരം
ഒരു ദാഹം നെഞ്ചിൽ കൂടുന്നില്ലെ പയ്യെ പയ്യെ
ഏയ് കള്ളക്കാറ്റേ വെക്കം വെക്കം ചുറ്റി ചുറ്റി തൂകില്ലേ.... നീ
കുടം കുടം കുളിരാകെ......

മുല്ലയാവൾ മാവിൻ മെയ്യിൽ പ്രേമവല്ലിയാകും പോലെ
പടർന്നു നീ കേറീല്ലെ ഈറൻ മേനിയിൽ
മുല്ല മനം പെയ്യും നാളിൽ ദൂരെയുള്ള നാട്ടിൽ നിന്നും
വിരുന്നിനയ് പോരില്ലേ പാവം തുമ്പീ നീ
ചന്നം ചിന്നം ചിന്നി ചിന്നി തെന്നൽ തേരിൽ തെന്നി തെന്നും
മഴയുടെ മധുരിമയോടെ
കണ്ണും കണ്ണും തമ്മിൽ തമ്മിൽ ചൊല്ലാതെന്തോ ചൊല്ലുന്നില്ലേ
കൊതിയുടെ കനലുകളോടേ...
ചേതോഹരം കുറുമ്പിൻ കേളീവനം

വിണ്ണിൻ കാളിന്ദിയെ കൈയിൽ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ
ഉള്ളിൽ കിലും കിലും തേന്മാരീ.......

നീല മുകിൽ പെണ്ണിൻ മാറിൽ മിന്നലെന്ന പോലെയെന്നെ
പുണർന്നു നീ ചൂടില്ലേ ചൂടിൻ ജ്വാലകൾ
വെള്ളിവിരൽ തുമ്പാൽ ചുണ്ടിൽ പൊട്ടു തൊട്ടു നിന്നിൽ പൊന്നേ
കുതിർന്നു ഞാൻ ചാർത്തുന്നേ ചെന്തീ മൊട്ടുകൾ
ഇഷ്ടത്തോടെ ഒട്ടി കൂടാൻ എങ്ങോ മൌനം മൂളുന്നില്ലേ
മഴയുടെ നനവുകളോടെ
ഒന്നിച്ചൊന്നായ് ഒട്ടിച്ചേരാൻ ആരോ മെല്ലെയോതുന്നില്ലേ
രതിയുടെ ശരമുനയോടെ
സ്വർഗ്ഗങ്ങളേ കൊതിച്ചു സ്വപ്നങ്ങളേ

വിണ്ണിൻ കാളിന്ദിയെ കൈയിൽ കോരി മെല്ലെ
മണ്ണിനരുളിയ മുകിലഴകേ
ഉള്ളിൽ കിലും കിലും തേന്മാരീ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയങ്ങാൻ കഴിയില്ല (F)
ആലാപനം : ഡെൽസി നൈനാൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
താമര പൂങ്കൈകൾ
ആലാപനം : അഫ്‌സല്‍, സിതാര കൃഷ്ണകുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മയങ്ങാൻ കഴിയില്ല (M)
ആലാപനം : സുബിൻ ഇഗ്നേഷ്യസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്