ജനനീ ജനനീ ...
ചിത്രം | ചതുരംഗം (1959) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കോറസ്, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ് |
വരികള്‍
Lyrics submitted by: Sreedevi Pillai jananee jananee jananee janmabhoomi bharathabhoomi unarnnu nammal onnayi nammal manninte ponnum kidangal thudalukal ninnu kulungiya karalil vidarnnaookkalumaayi viyarppumuthukal mutham nalkiya viswapathakayumaayi visannu veezhum thalamurakalkkoru viplavamanthravumaay pirannamannil nammalvithaykkuka puthiyoru manavadharmmam aa.......... mavelippattupaadum malanadin kudilukalil theyyanam thara thara theyyanam thara thirukkural thuyilunarthiya thamizhakathin theruvukalil jo jo jo jo jo........ nirapolipoli kathirukoyyum thelunkaana vayalukall janaganamana neythedutha bangaalin karalukalil bhayyore ... bhayyore...... o bhayyo bhayyore bhayyo nirapoli poli kathirukoyyum thelungana vayalukalil panchabile millukalil dilliyile kottakalil hoy hoy hoy hoy hoy hoy hoy hoy balinilangal kayarivanna pularolikal nammal punchirikal nammal puthiya pourar nammal aa.......... vadakkuvadakku thapassucheyyum himavanallo muthachan tharamgaveenakal thanam paadum gamgayallo muthassi ee india nammude bhoomi ee manninudamakal nammal nammaluyarthum kodiyude keezhil naleyundoru thiruvonam athiruvona nilavathangane puthaniyirukal pookkumpol thamburu meettum hridayangal thumbithullum swapnanagal thumbithullum swapnangal | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജനനീ.. ജനനീ... ജനനീ.. ജന്മഭൂമി ഭാരതഭൂമി ഉണര്‍ന്നുനമ്മള്‍ ഒന്നായ് നമ്മള്‍ മണ്ണിന്റെ പൊന്നും കിടാങ്ങള്‍ തുടലുകള്‍ നിന്നുകിലുങ്ങിയ കരളില്‍ വിടര്‍ന്നപൂക്കളുമായ് വിയര്‍പ്പുമുത്തുകള്‍ മുത്തം നല്‍കിയ വിശ്വപതാകയുമായ് വിശന്നുവീഴും തലമുറകള്‍ക്കൊരു വിപ്ലവമന്ത്രവുമായ് പിറന്നമണ്ണില്‍ നമ്മള്‍വിതയ്ക്കുക പുതിയൊരു മാനവധര്‍മ്മം ആ......... മാവേലിപ്പാട്ടുപാടും മലനാടിന്‍ കുടിലുകളില്‍ തെയ്യനം താരാ താരാ തെയ്യനം താരാ തിരുക്കുറള്‍ തുയിലുണര്‍ത്തിയ തമിഴകത്തിന്‍ തെരുവുകളില്‍ ജോ ജോ ജോ ജോ......... നിറപൊലിപൊലി കതിരുകൊയ്യും തെലുങ്കാനാ വയലുകളില്‍ ജനഗണമന നെയ്തെടുത്ത ബംഗാളിന്‍ കരളുകളില്‍ ഭൈയ്യോരേ ഭൈയ്യോരേ ഓ ഭയ്യോ ഭയ്യോരെ ഭയ്യോ നിറപൊലി പൊലി കതിരുകൊയ്യും തെലുങ്കാനാ വയലുകളില്‍ പഞ്ചാബിലെ മില്ലുകളില്‍ ദില്ലിയിലെ കോട്ടകളില്‍ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ബലിനിലങ്ങള്‍ കയറിവന്ന പുലരൊളികള്‍ നമ്മള്‍ പുഞ്ചിരികള്‍ നമ്മള്‍ പുതിയപൌരര്‍ നമ്മള്‍ ആ.......... വടക്കു വടക്കു തപസ്സുചെയ്യും ഹിമവാനല്ലോ മുത്തച്ഛന്‍ തരംഗവീണകള്‍ താനം പാടും ഗംഗയല്ലോ മുത്തശ്ശീ ഈ ഇന്‍ഡ്യ നമ്മുടെ ഭൂമി ഈ മണ്ണിന്നുടമകള്‍ നമ്മള്‍ നമ്മളുയര്‍ത്തും കൊടിയുടെ കീഴില്‍ നാളെയുണ്ടൊരു തിരുവോണം അത്തിരുവോണ നിലാവത്തങ്ങണെ പുത്തനുയിരുകള്‍ പൂക്കുമ്പോള്‍ തംബുരുമീട്ടും ഹൃദയങ്ങള്‍ തുമ്പിതുള്ളും സ്വപ്നങ്ങള്‍ തുമ്പിതുള്ളും സ്വപ്നങ്ങള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസന്തരാവിന്റെ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റേ വാ കടലേ വാ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓടക്കുഴലും
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കടലിനക്കരെ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കതിരണിഞ്ഞു
- ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പെണ്ണിന്റെ ചിരിയും
- ആലാപനം : പട്ടം സദന്‍, ടി എസ് കുമരേശ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റേ വാ കടലേ വാ
- ആലാപനം : കെ എസ് ജോര്‍ജ്ജ്, എം എല്‍ വസന്തകുമാരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു പനിനീര്‍പ്പൂവിനുള്ളില്‍
- ആലാപനം : വസന്ത ഗോപാലകൃഷ്ണൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ജന്മാന്തരങ്ങളില്‍
- ആലാപനം : ജി ദേവരാജൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ