View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓടക്കുഴലും ...

ചിത്രംചതുരംഗം (1959)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎം എല്‍ വസന്തകുമാരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jayasree Thottekkat

odakkuzhalum kondodivaroo nee
kodakkaarvarnnaa kannaa
kodakkaarvarnnaa (oda)
kinginiyarayil chaartheedaanoru
manjamundu tharaam (kingi)

peelikal thirukiya muthukkireedam
kaanaaraakenam kannaa (peeli)
kaanaaraakenam
kaananamuralee raagasudhaarasam
kaathil choriyenam (kaanana)

pathivaay paada thalirithalilozhukkaam
panineeraaloru yamunaa (pathivaay)
ennaathmaavil orukkaam njaanoru
vrindaavana poojaa kannaa
vrindaavana poojaa (ennaa)
valayum thalayum kilukile kilukki
varumo vanamaali?(valayum)
Odakkuzhalum....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓടക്കുഴലും കൊണ്ടോടിവരൂ നീ
കോടക്കാര്‍വര്‍ണ്ണാ കണ്ണാ
കോടക്കാര്‍വര്‍ണ്ണാ (ഓടക്കുഴലും)
കിങ്ങിണിയരയില്‍ ചാര്‍ത്തീടാനൊരു
മഞ്ഞമുണ്ടു തരാം (കിങ്ങിണി)

പീലികള്‍ തിരുകിയ മുത്തുക്കിരീടം
കാണാറാകേണം കണ്ണാ
കാണാറാകേണം (പീലികൾ)
കാനനമുരളീ രാഗസുധാരസം
കാതില്‍ ചൊരിയേണം (കാനന)

പതിവായ് പദതളിരിതളിലൊഴുക്കാം
പനിനീരാലൊരു യമുനാ (പതിവായ്)
എന്നാത്മാവിൽ ഒരുക്കാം ഞാനൊരു
വൃന്ദാവനപൂജാ കണ്ണാ
വൃന്ദാവന പൂജാ (എന്നാത്മാ‍വിൽ)
വളയും തളയും കിലുകിലെക്കിലുക്കി
വരുമോ വനമാലീ? (വളയും)
ഓടക്കുഴലും............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാസന്തരാവിന്റെ
ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റേ വാ കടലേ വാ
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജനനീ ജനനീ
ആലാപനം : കോറസ്‌, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കടലിനക്കരെ
ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കതിരണിഞ്ഞു
ആലാപനം : കെ എസ് ജോര്‍ജ്ജ്, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പെണ്ണിന്റെ ചിരിയും
ആലാപനം : പട്ടം സദന്‍, ടി എസ്‌ കുമരേശ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റേ വാ കടലേ വാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഒരു പനിനീര്‍പ്പൂവിനുള്ളില്‍
ആലാപനം : വസന്ത ഗോപാലകൃഷ്ണൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജന്മാന്തരങ്ങളില്‍
ആലാപനം : ജി ദേവരാജൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ