View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമഞ്ചലുമായി ...

ചിത്രംപ്രോഗ്രസ് റിപ്പോർട്ട് (2013)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി കെ ഹരിഷ് മണി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Poomanchalumaay mrithi nin jeevane varavelkke
ee mrinmayamaam udalil pon thiri poliyumbol
paduthiri kathunna oru jeevanil
pakarunnuvo nee snehakanam
nin snehakanam
poomanchalumaay mrithi nin jeevane varavelkke

Janmangal thedum harithangale
rithushobha charthum sukrithangalaay
janmangal thedum harithangale
rithushobha charthum sukrithangalaay
nee uyirkkum anpin laavanyamaay
oru maayayaay maayunnu nee
maayunnu nee
poomanchalumaay mrithi nin jeevane varavelkke

Snehichu paadum hridayangale
ina chernnu paarum shalabhangale
snehichu paadum hridayangale
ina chernnu paarum shalabhangale
veeshum ushnavaatham veezhthunnuvo
oru pinvili kelkkunnuvo
kelkkunnuvo
(Poomanchalumaay)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ
ഈ മൃണ്മയമാം ഉടലില്‍ പൊന്‍തിരി പൊലിയുമ്പോള്‍
പടുതിരി കത്തുന്ന ഒരു ജീവനില്‍
പകരുന്നുവോ നീ സ്നേഹകണം
നിന്‍ സ്നേഹകണം
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ...

ജന്മങ്ങള്‍ തേടും ഹരിതങ്ങളേ
ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായ്
ജന്മങ്ങള്‍ തേടും ഹരിതങ്ങളേ
ഋതുശോഭ ചാര്‍ത്തും സുകൃതങ്ങളായ്
നീ ഉയിര്‍ക്കുമന്‍പിന്‍ ലാവണ്യമായ്
ഒരു മായയായ് മായുന്നു നീ
മായുന്നു നീ
പൂമഞ്ചലുമായ് മൃതി നിന്‍ ജീവനെ വരവേല്‍ക്കേ...

സ്നേഹിച്ചു പാടും ഹൃദയങ്ങളേ
ഇണ ചേര്‍ന്നു പാറും ശലഭങ്ങളേ
സ്നേഹിച്ചു പാടും ഹൃദയങ്ങളേ
ഇണ ചേര്‍ന്നു പാറും ശലഭങ്ങളേ
വീശും ഉഷ്ണവാതം വീഴ്ത്തുന്നുവോ
ഒരു പിന്‍വിളി കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ
(പൂമഞ്ചലുമായ് )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂമിപ്പെണ്ണേ
ആലാപനം : അഖില ആനന്ദ്, മോഹൻ പി രാജ്   |   രചന : ചെറാമംഗലം   |   സംഗീതം : ജി കെ ഹരിഷ് മണി
കരിവണ്ടോളം
ആലാപനം : എം ജി ശ്രീകുമാർ, റിമി ടോമി   |   രചന : വിനോദ് സുദർശൻ   |   സംഗീതം : ജി കെ ഹരിഷ് മണി
മാരിയമ്മൻ
ആലാപനം : മനോ, സരിത രാജീവ്   |   രചന : ചെറാമംഗലം   |   സംഗീതം : ജി കെ ഹരിഷ് മണി
കല്യാണപ്പൂവും
ആലാപനം : സരിത രാജീവ്, ജി കെ ഹരിഷ് മണി   |   രചന : വിനോദ് സുദർശൻ   |   സംഗീതം : ജി കെ ഹരിഷ് മണി