View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Man Chiraathin ...

MovieVazhiyariyaathe (2013)
Movie DirectorVM Karayad
LyricsRamesh Kavil
MusicSai Balan
SingersKS Chithra

Lyrics

Lyrics submitted by: Sandhya Prakash

Manchiraathin mizhiyileeran thirikaleriyunnu
venpiraavin mozhiyilaardram virahamurukunnu
nin vilikkaay kaathorkkaananthi chaayunnu
chembaneer pomanjil veenu pollunnu
manchiraathin mizhiyileeran thirikaleriyunnu
venpiraavin mozhiyilaardram virahamurukunnu

Arikil yaathraa mozhikal mounachimizhil nirayunnu
kariyilakkili veerppadakki nokki nilkkunnu
kaattum kaanaathumbi paattum nerthu theerunnu
kanneer vazhikaliloode neeyum maayunnu
manchiraathin mizhiyileeran thirikaleriyunnu
venpiraavin mozhiyilaardram virahamurukunnu

Ilayadarnnoru chilluvaanil nokki vingunnu
imayadakkaatheyamma japamalarithalu korkkunnu
neerum ormmappoovaay nee maanju pokunnu
doorathetho thaaraattin thaalam muriyunnu

Manchiraathin mizhiyileeran thirikaleriyunnu
venpiraavin mozhiyilaardram virahamurukunnu
nin vilikkaay kaathorkkaananthi chaayunnu
chembaneer pomanjil veenu pollunnu
manchiraathin mizhiyileeran thirikaleriyunnu
venpiraavin mozhiyilaardram virahamurukunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൺചിരാതിൻ മിഴിയിലീറൻ തിരികളെരിയുന്നു
വെൺപിറാവിൻ മൊഴിയിലാർദ്രം വിരഹമുരുകുന്നു
നിൻ വിളിക്കായ് കാതോർക്കാനന്തി ചായുന്നു
ചെമ്പനീർ പൂമഞ്ഞിൽ വീണു പൊള്ളുന്നു
മൺചിരാതിൻ മിഴിയിലീറൻ തിരികളെരിയുന്നു
വെൺപിറാവിൻ മൊഴിയിലാർദ്രം വിരഹമുരുകുന്നു

അരികിൽ യാത്രാ മൊഴികൾ മൗനച്ചിമിഴിൽ നിറയുന്നു
കരിയിലക്കിളി വീർപ്പടക്കി നോക്കി നിൽക്കുന്നു
കാറ്റും കാണാത്തുമ്പി പാട്ടും നേർത്തു തീരുന്നു
കണ്ണീർ വഴികളിലൂടെ നീയും മായുന്നു
മൺചിരാതിൻ മിഴിയിലീറൻ തിരികളെരിയുന്നു
വെൺപിറാവിൻ മൊഴിയിലാർദ്രം വിരഹമുരുകുന്നു

ഇലയടർന്നൊരു ചില്ലവാനിൽ നോക്കി വിങ്ങുന്നു
ഇമയടക്കാതെയമ്മ ജപമലരിതളു കോർക്കുന്നു
നീറും ഓർമ്മപ്പൂവായ് നീ മാഞ്ഞു പോകുന്നു
ദൂരത്തേതോ താരാട്ടിൻ താളം മുറിയുന്നു

മൺചിരാതിൻ മിഴിയിലീറൻ തിരികളെരിയുന്നു
വെൺപിറാവിൻ മൊഴിയിലാർദ്രം വിരഹമുരുകുന്നു
പിൻ വിളിക്കായ് കാതോർക്കാനന്തി ചായുന്നു
ചെമ്പനീർ പൂമഞ്ഞിൽ വീണു പൊള്ളുന്നു
മൺചിരാതിൻ മിഴിയിലീറൻ തിരികളെരിയുന്നു
വെൺപിറാവിൻ മൊഴിയിലാർദ്രം വിരഹമുരുകുന്നു


Other Songs in this movie

Aadyamaay Ullil Thonniya
Singer : Najim Arshad, Ambili (New)   |   Lyrics : Ramesh Kavil   |   Music : Sai Balan
Vazhiyariyaathe
Singer : Deepak   |   Lyrics : Ramesh Kavil   |   Music : Sai Balan
Akkare Akkare
Singer : Arun Alat, Deepak   |   Lyrics : Ramesh Kavil   |   Music : Sai Balan