വിരലൊന്നു മുട്ടിയാല്‍ ...
| ചിത്രം | ഡോക്ടര്‍ (1963) |
| ചലച്ചിത്ര സംവിധാനം | എം എസ് മണി |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി ലീല |
വരികള്‍
| Lyrics submitted by: Sreedevi Pillai Viralonnu muttiyaal pottichirikkunna Maniveena kambikale (2) Aananda maadhuriyil njaanalinjaadidumbol Gaanam nirtharuthe ningalude gaanam nirtharuthe (viralonnu.....) oh..oh..oh.. Kaalonnanagiyaal kai kotti thullunna Kanaka chilankakale kanaka chilankakale Kalayude vaanil njaan paari parakkumbol Kaalil pidikkaruthe ningalenne maadi vilikkaruthe (2) (viralonnu.....) oh..oh..oh... kaatonnadichaal kadhakaliyaadidunna kadali thai vaazhakale kadali thai vaazhakale mazhayonnu veenaal kaliyaattam nirthi mannil pathikkaruthe mathi marannu mannil pathikkaruthe (2) (viralonnu.........) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന മണിവീണക്കമ്പികളേ ആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേ ഓ...... കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്ന കനകച്ചിലങ്കകളേ കനകച്ചിലങ്കകളേ കലയുടെവാനില് ഞാന്‍ പാറിപ്പറക്കുമ്പോള്‍ കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെ മാടിവിളിയ്ക്കരുതേ... വിരലൊന്നു ......... ഓ..... കാറ്റൊന്നടിച്ചാല്‍ കഥകളിയാടിടുന്ന കദളിത്തൈവാഴകളേ കദളിത്തൈവാഴകളേ മഴയൊന്നുവീണാല് കളിയാട്ടം നിര്‍ത്തി മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു മണ്ണില്‍ പതിയ്ക്കരുതേ.... വിരലൊന്നു..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നാണെ നിന്നാണെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കേളെടി നിന്നെ ഞാന്‍
- ആലാപനം : കോട്ടയം ശാന്ത, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- പൊന്നിൻ ചിലങ്ക (ശോകം)
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- പൊന്നിൻ ചിലങ്ക (ശോകം II)
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കിനാവിന്റെ കുഴിമാടത്തില്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വണ്ടീ പുകവണ്ടീ
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വരണൊണ്ടു വരണൊണ്ടു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കല്‍പ്പനയാകും യമുനാ നദിയുടെ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ