View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദ്രനീലങ്ങളോ ...

ചിത്രംശൃംഗാരവേലന്‍ (2013)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Indraneelangalo pranayaardra vilochanamo
Indraneelangalo pranayaardra vilochanamo
ina maraalangalodum niramaaridamoru sarasso

Ponnuthirum pularvelayo
kanikkonnathan chaaruthayo
thiruvaathira raavukalooyalidum
madhuchandrika than lathayo
kaathu nilkkum kanni mannin padhamoonni
nritham vaykkum puthu mazhayo
kaathu nilkkum kanni mannil
padhamoonni nritham vaykkum puthu mazhayo

Indraneelangalo pranayaardra vilochanamo

Chandhanathin rathi shilppamo
ravi varmma than bhaavanayo
nira sandhyayil kanmadha sourabhamaay
varum ashtapathi layamo
kaattu paadum pookkadambin kudakkeezhil
swapnam kaanum gopikayo
kaattu paadum pookkadambin kudakkeezhil
swapnam kaanum gopikayo

Indraneelangalo pranayaardra vilochanamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ
ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ
ഇണ മരാളങ്ങളോടും നിറമാറിടമൊരു സരസ്സോ

പൊന്നുതിരും പുലർവേളയോ
കണിക്കൊന്നതൻ ചാരുതയോ
തിരുവാതിര രാവുകളൂയലിടും
മധുചന്ദ്രിക തൻ ലതയോ
കാത്തു നിൽക്കും കന്നി മണ്ണിൽ പദമൂന്നി
നൃത്തം വയ്‌ക്കും പുതു മഴയോ
കാത്തു നിൽക്കും കന്നി മണ്ണിൽ
പദമൂന്നി നൃത്തം വയ്‌ക്കും പുതു മഴയോ

ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ

ചന്ദനത്തിൻ രതി ശിൽപ്പമോ
രവി വർമ്മ തൻ ഭാവനയോ
നിറ സന്ധ്യയിൽ കന്മദ സൗരഭമായ്
വരും അഷ്ടപദി ലയമോ
കാറ്റ് പാടും പൂക്കടമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ
കാറ്റ് പാടും പൂക്കടമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ

ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശകൊശലെ പെണ്ണുണ്ടോ
ആലാപനം : അഫ്‌സല്‍, ദിലീപ്   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ
ആശകൊശലെ പെണ്ണുണ്ടോ
ആലാപനം : ദിലീപ്, നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ
മിന്നമിനുങ്ങിൻ വെട്ടം
ആലാപനം : ഡെൽസി നൈനാൻ, സുബിൻ ഇഗ്നേഷ്യസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നാലമ്പലം അണയാൻ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നീർത്തുള്ളികൾ തോരാതെ
ആലാപനം : താൻസൻ ബേർണി , തുളസി യതീന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മച്ചാനേ
ആലാപനം : നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ