View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നമിനുങ്ങിൻ വെട്ടം ...

ചിത്രംശൃംഗാരവേലന്‍ (2013)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഡെൽസി നൈനാൻ, സുബിൻ ഇഗ്നേഷ്യസ്

വരികള്‍

Lyrics submitted by: Sandhya Prakash

Janamadinathil kanmanee
enthu venamee punchirikku chanthamettuvaan
panineerithalo naru kumkumamo chundil
thaamappontheno kannil swapnamo

Minnaaminungin vettam ponne
mathiyennullil ninne kinaavil kaanaanaay
kannil kannil naam kaanumnnerathu
kannippookkaalam vannethum kunnolam poovumaay
oh....................
minnaaminungin vettam ponne
mathiyennullil ninne kinaavil kaanaanaay

Oru pidi poovumaay kaathu ninnithaa
thodiyile ponnarali
oh..........kuli kazhinjethum kaamini nin
vaarmudi peeliyil choodikkuvaan
innolam njaan kanda poovonnum poovalla
manninte thaarunyam poovaname

Minnaaminungin vettam ponne
mathiyennullil ninne kinaavil kaanaanaay
kannil kannil naam kaanumnnerathu
kannippookkaalam vannethum kunnolam poovumaay
oh....................

Kurumozhi mullakal thaalamenthumee
malarshara mandapathil
oh .....naruthiri pole nee theliyu
ennanuraagamaam manvilakkil
innolam peyyaatha kaarmukil maalakal
ninnoram chaayunnu thornnozhiyaan

Minnaaminungin vettam ponne
mathiyennullil ninne kinaavil kaanaanaay
kannil kannil naam kaanumnnerathu
kannippookkaalam vannethum kunnolam poovumaay
oh....................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജന്മദിനത്തിൽ കൺമണീ
എന്ത് വേണമീ പുഞ്ചിരിക്കു ചന്തമേറ്റുവാൻ
പനിനീരിതളോ നറു കുങ്കുമമോ ചുണ്ടിൽ
താമരപ്പൂന്തേനോ കണ്ണിൽ സ്വപ്നമോ

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ്
കണ്ണിൽ കണ്ണിൽ നാം കാണുംന്നേരത്ത്
കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ്
ഓ ......................
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ്

ഒരു പിടി പൂവുമായ് കാത്തു നിന്നിതാ
തൊടിയിലെ പൊന്നരളി
ഓ......കുളി കഴിഞ്ഞെത്തും കാമിനി നിൻ
വാർമുടി പീലിയിൽ ചൂടിക്കുവാൻ
ഇന്നോളം ഞാൻ കണ്ട പൂവൊന്നും പൂവല്ലാ
മണ്ണിന്റെ താരുണ്യം പൂവനമേ

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ്
കണ്ണിൽ കണ്ണിൽ നാം കാണുംന്നേരത്ത്
കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ്
ഓ ......................

കുറുമൊഴി മുല്ലകൾ താലമേന്തുമീ
മലർശര മണ്ഡപത്തിൽ
ഓ ....നറുതിരി പോലേ നീ തെളിയൂ
എന്നനുരാഗമാം മൺവിളക്കിൽ
ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ
നിന്നോരം ചായുന്നു തോർന്നൊഴിയാൻ

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ്
കണ്ണിൽ കണ്ണിൽ നാം കാണുംന്നേരത്ത്
കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ്
ഓ ......................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശകൊശലെ പെണ്ണുണ്ടോ
ആലാപനം : അഫ്‌സല്‍, ദിലീപ്   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ
ആശകൊശലെ പെണ്ണുണ്ടോ
ആലാപനം : ദിലീപ്, നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ
ഇന്ദ്രനീലങ്ങളോ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നാലമ്പലം അണയാൻ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
നീർത്തുള്ളികൾ തോരാതെ
ആലാപനം : താൻസൻ ബേർണി , തുളസി യതീന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മച്ചാനേ
ആലാപനം : നാദിര്‍ഷാ   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ