View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏത് സുന്ദര [D] ...

ചിത്രംനടന്‍ (2013)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംഔസേപ്പച്ചന്‍
ആലാപനംനജിം അര്‍ഷാദ്‌, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Ethu sundara swapna yavanika neekki nee vannu
lola neelaambara chaarthu vakanju nee vannu..
aanandadhaarayaay aathmaavileppozhum aardrathe neeyalinju
aayiram ramya chandrodayam polennullam thelinju...
(ethu sundara... )

Ninte mizhiyile aazhaneelima thotteduthallo
ente bhaavana ezhu vaanangal pakartheedunnu
ninte kanavin cheppile kunkumathaalallo
ente kaamana nooru sandhyaadeepthi theerkkunnu..
illa neeyennaakilillaa njaanumee vaazhvum
pinne enthundaakum irulum mruthiyumallaathe...

Ethu sundara swapna yavanika neekki nee vannu
lola neelaambara chaarthu vakanju nee vannu...

Nin nilaavin chempakam poothulanjaalallo
ente lokamithaake sourabha poornnamaavunnu
ninte thamburu innunarthum shruthikalaalallo
ente mouna nabhassu sangeethaardramaavunnu..
illa neeyennnaakililla swapnavum njaanum
pinneyenthundaakuvaan nedu nidrayallaathe...

Ethu sundara swapna yavanika neekki nee vannu
lola neelaambara chaarthu vakanju nee vannu..
aanandadhaarayaay aathmaavileppozhum aardrathe neeyalinju
aayiram ramya chandrodayam polennullam thelinju....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു..
ആനന്ദധാരയായ് ആത്മാവിലെപ്പോഴും ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യചന്ദ്രോദയം പോലെന്നുള്ളം തെളിഞ്ഞു...
(ഏതു സുന്ദര... )

നിന്റെ മിഴിയിലെ ആഴനീലിമ തൊട്ടെടുത്തല്ലോ
എന്റെ ഭാവന ഏഴു വാനങ്ങൾ പകർത്തീടുന്നു
നിന്റെ കനവിൻ ചെപ്പിലെ കുങ്കുമത്താലല്ലോ
എന്റെ കാമന നൂറു സന്ധ്യാദീപ്തി തീർക്കുന്നു..
ഇല്ല നീയെന്നാകിലില്ലാ ഞാനുമീ വാഴ്വും
പിന്നെ എന്തുണ്ടാകും ഇരുളും മൃതിയുമല്ലാതെ...

ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു...

നിൻ നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ
എന്റെ ലോകമിതാകെ സൗരഭപൂർണ്ണമാവുന്നു
നിന്റെ തംബുരു ഇന്നുണർത്തും ശ്രുതികളാലല്ലോ
എന്റെ മൗനനഭസ്സ് സംഗീതാർദ്രമാവുന്നു..
ഇല്ല നീയെന്നാകിലില്ലാ സ്വപ്നവും ഞാനും
പിന്നെയെന്തുണ്ടാകുവാൻ നെടുനിദ്രയല്ലാതെ...

ഏതു സുന്ദര സ്വപ്നയവനിക നീക്കി നീ വന്നു
ലോല നീലാംബരച്ചാർത്തു വകഞ്ഞു നീ വന്നു..
ആനന്ദധാരയായ് ആത്മാവിലെപ്പോഴും ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യചന്ദ്രോദയം പോലെന്നുള്ളം തെളിഞ്ഞു....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സർഗ്ഗവേദികളേ
ആലാപനം : ശരത്‌, ലക്ഷ്മിപ്രിയ, പ്രവീൺ, രാഹുൽ ആർ നാഥ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
മൂളിവരുന്ന
ആലാപനം : മൃദുല വാര്യർ, ജി ശ്രീറാം   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [F]
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [M]
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [M]
ആലാപനം : കെ കെ നിഷാദ്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍