View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏദൻതോട്ടം ...

ചിത്രംവിശുദ്ധന്‍ (2013)
ചലച്ചിത്ര സംവിധാനംവൈശാഖ്
ഗാനരചനമുരുകൻ കാട്ടാക്കട, റഫീക്ക് അഹമ്മദ്
സംഗീതംഗോപി സുന്ദര്‍
ആലാപനംഅന്‍വര്‍ സാദത്ത്

വരികള്‍

Lyrics submitted by: Sandhya Prakash

Eden thottam poothulanjatho
thaaraajaalam dikkarinjatho
raajaakkanmaar kaathu ninnatho
pulthozhuthin puthranaayi nee pirannatho
raakkadambu pootha pole nee chirichatho

Eden thottam poothulanjatho
thaaraajaalam dikkarinjatho
raajaakkanmaar kaathu ninnatho
pulthozhuthin puthranaayi nee pirannatho

Allippoo kanthadangalaal nokkumbol pookunnu
kunju lillikal
mullappoo pon karangalaal pulkumbol
aliyunnu kunju novukal
murivokke neeyeduthu
muriyaake enne kaathu
sura loka doothar vaazhthumente
snehagaayakan

Eden thottam poothulanjatho
thaaraajaalam dikkarinjatho
raajaakkanmaar kaathu ninnatho
pulthozhuthin puthranaayi nee pirannatho

Kadukolam naam avaneyorkkukil
kadalolam kaniyumeeshwaran
paadathe paazhnilangalil
ponninnum ponnaaya ponnu vilanje
kurudannu kaazhchayaayi chekidannu kelviyaayi
kurishinte paathayil nadakkumente rakshakan

Eden thottam poothulanjatho
thaaraajaalam dikkarinjatho
raajaakkanmaar kaathu ninnatho
pulthozhuthin puthranaayi nee pirannatho
raakkadambu pootha pole nee chirichatho
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏദൻ തോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തു നിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്ത പോലേ നീ ചിരിച്ചതോ

ഏദൻ തോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തു നിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ

അല്ലിപ്പൂ കൺത്തടങ്ങളാൽ നോക്കുമ്പോൾ പൂക്കുന്നു
കുഞ്ഞു ലില്ലികൾ
മുല്ലപ്പൂ പൊൻ കരങ്ങളാൽ പുൽകുമ്പോൾ
അലിയുന്നു കുഞ്ഞു നോവുകൾ
മുറിവൊക്കെ നീയെടുത്തു
മുറിയാതെ എന്നേ കാത്തു
സുര ലോക ദൂതർ വാഴ്‌ത്തുമെന്റെ
സ്നേഹഗായകൻ

ഏദൻ തോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തു നിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്ത പോലേ നീ ചിരിച്ചതോ

കടുകോളം നാം അവനെയോർക്കുകിൽ
കടലോളം കനിയുമീശ്വരൻ
പാടത്തേ പാഴ്‌നിലങ്ങളിൽ
പൊന്നിന്നും പൊന്നായ പൊന്നു വിളഞ്ഞേ
കുരുടന്നു കാഴ്‌ചയായി ചെകിടന്നു കേൾവിയായി
കുരിശിന്റെ പാതയിൽ നടക്കുമെന്റെ രക്ഷകൻ

ഏദൻ തോട്ടം പൂത്തുലഞ്ഞതോ
താരാജാലം ദിക്കറിഞ്ഞതോ
രാജാക്കന്മാർ കാത്തു നിന്നതോ
പുൽത്തൊഴുത്തിൻ പുത്രനായി നീ പിറന്നതോ
രാക്കടമ്പ് പൂത്ത പോലേ നീ ചിരിച്ചതോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മെഴുതിരിയുടെ
ആലാപനം : ശഹബാസ് അമന്‍, മൃദുല വാര്യർ   |   രചന : മുരുകൻ കാട്ടാക്കട, റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍