View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയിലാടും മല മാമല ...

ചിത്രംമുടിയനായ പുത്രന്‍ (1961)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mayiladum mala mamala poomala
malayilirikkana mannathi
mannathikkili mannathikkili
ninnodakkuzhalevideppoy
nin ponnaadakkuzhalevideppoy

makaram vannatharinjile
mavu poothatharinjeele
aariyaan koyyaananum pennum
arivaal thechatharinjeele

allithamara thalayum pokki
anganeyinganeyolinottam
chellakkattil chodukal vaykkana
mullakkadinum mudiyattam

kottaaran kodiyuduthoru
kaattarinu santhosahm
kallem maalem njathiyirikkana
kadalippoovanu kalyanam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മയിലാടും മല മാമല പൂമല
മലയിലിരിക്കണ മണ്ണാത്തി!
മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി
നിന്നോടക്കുഴലെവിടെപ്പോയ് നിന്‍
പൊന്നോടക്കുഴലെവിടെപ്പോയ്

മകരം വന്നതറിഞ്ഞീലേ?
മാവുപൂത്തതറിഞ്ഞീലേ?
ആരിയന്‍ കൊയ്യാനാണും പെണ്ണും
അരിവാള്‍ ചേര്‍ത്തതറിഞ്ഞീലേ?

അല്ലിത്താമര തലയും പൊക്കി
അങ്ങനെയിങ്ങനെയൊളിനോട്ടം
ചെല്ലക്കാറ്റില്‍ ചോടുകള്‍ വെയ്ക്കണ
മുല്ലക്കാടിനും മുടിയാട്ടം

കോട്ടാറന്‍ കോടിയുടുത്തൊരു
കാട്ടാറിനു സന്തോഷം
കല്ലേം മാലേം ഞാത്തിയിരിക്കണ
കദളിപ്പൂവിനു കല്യാണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചഞ്ചല ചഞ്ചല
ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓണത്തുമ്പി ഓണത്തുമ്പി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പുലമാടമാണേലും
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എത്ര മനോഹരം
ആലാപനം : ശാന്ത പി നായര്‍   |   രചന : ജി ശങ്കരക്കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിച്ചിരിക്കരുതേ
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തേങ്ങീടല്ലേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തിനക്കം തെയ്യക്കം
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആ പോണതാരു്
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പച്ചനെല്ലു ഏലേലം
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എല്ലാരും തട്ടണു മുട്ടണു
ആലാപനം : കോറസ്‌, കവിയൂര്‍ സി കെ രേവമ്മ, കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തേങ്ങിടല്ലേ[ബിറ്റ്]
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌