View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്നം ചിന്നം പെയ്തു ...

ചിത്രംമണ്‍സൂണ്‍ (2015)
ചലച്ചിത്ര സംവിധാനംസുരേഷ് ഗോപാല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരാജീവ്‌ ഓ എന്‍ വി
ആലാപനംഅപര്‍ണ്ണ രാജീവ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Annam chinnam peythu mazha peythu
annam chinnam peythu mazha peythu
vinnin kanneerthullikaloru mara neythu
ente sooryanathinnu pinnil enthe maranju nilppoo
aarariyunnu theere cheriyoru poovin anuraagam
annam chinnam peythu mazha peythu

Mazhayude sangeethathil ninnoru
mazhavillin poo viriyunnu
ezhu swarangalil ninnithal
viriyunnezhu manohara varnnangal
varoo varoo .....nee kaikkolkathinude madhura paraagangal
oh...
annam chinnam peythu mazha peythu

Inayaay pranayakkuruvikale
varoo iniyoru gaanam paadoo
ekaanthathayude vallikkudilil
ekaakiniyaay irippoo njaan
varum varum nee orunaal ennen pakalkkinaavothi

Annam chinnam peythu mazha peythu
vinnin kanneerthullikaloru mara neythu
ente sooryan athinu pinnil enthe maranju nilppoo
aarariyunnu theere cheriyoru poovin anuraagam
annam chinnam peythu mazha peythu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അന്നം ചിന്നം പെയ്തു മഴ പെയ്തു
അന്നം ചിന്നം പെയ്തു മഴ പെയ്തു
വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു
എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ
ആരറിയുന്നു തീരെ ചെറിയൊരു പൂവിന്നനുരാഗം ..ഓ
അന്നം ചിന്നം പെയ്തു മഴ പെയ്തു

മഴയുടെ സംഗീതത്തില്‍ നിന്നൊരു
മഴവില്ലിന്‍ പൂവിരിയുന്നു
ഏഴു സ്വരങ്ങളില്‍ നിന്നിതള്‍
വിരിയുന്നേഴുമനോഹര വര്‍ണ്ണങ്ങള്‍
വരൂ വരൂ... നീ കൈക്കൊള്‍കതിനുടെ മധുര പരാഗങ്ങള്‍
ഓ ..
അന്നം ചിന്നം പെയ്തു മഴ പെയ്തു

ഇണയായ് പ്രണയക്കുരുവികളേ
വരൂ ഇനിയൊരു ഗാനം പാടൂ
ഏകാന്തതയുടെ വള്ളിക്കുടിലിൽ
ഏകാകിനിയായി ഇരിപ്പൂ ഞാന്‍
വരും വരും നീ ഒരു നാള്‍ എന്നെന്‍ പകല്‍ക്കിനാവോതി

അന്നം ചിന്നം പെയ്തു മഴ പെയ്തു
വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു
എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ
ആരറിയുന്നു തീരെ ചെറിയോരു പൂവിന്നനുരാഗം
ഓ..അന്നം ചിന്നം പെയ്തു മഴ പെയ്തു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തരുമോ തരുമോ
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
നേരം പോയേ
ആലാപനം : അന്‍വര്‍ സാദത്ത്, ജി ശ്രീറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
കണ്ണില്‍ നിന്റെ
ആലാപനം : അപര്‍ണ്ണ രാജീവ്, വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി