View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannil Ninte ...

MovieMonsoon (2015)
Movie DirectorSuresh Gopal
LyricsONV Kurup
MusicRajeev ONV
SingersAparna Rajeev, Vijay Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Kannil ninte kannil
kaanmoo njaan en mukham
nenchil ente nenchil
chempaneer poovu nee
madhupaathramenthi varu
snehamunthirikal njaan nalkaam
maniveenayenthi varu
premageethikal njaan meettaam
kurumozhi malar choodum
churulmudi thazhukaam njaan
pulroli thazhukum
pulakitha latha njaan
kannil ninte kannil

Kalikkoottukaari neeyen karalkkoottil vannu paadum
vasanthathin doothikeyen pranayini nee
madhuraanubhoothi pookkum oru devadaaruvo nee
madirolsavangalaadum malarthanalo
thaane ... mukhapadamazhiyunnu
thuduthudeyoru kaanthi vidarunnu
aaro ...nakhamunayadayaalam
priyayude thiru meyyil aniyippoo
kannil ninte kannil

Oru kaavyapusthakam pol madhumatha kokilathin
pranayaardra koojanam pol manaswini nee
vanajyolsna poothu nilkkum munivaadamaarnnu randu
harinangal pole kelee tharalithar naam
aare... inayude manimaaril
oru malarithal pole thala chaaychu
doore...kulirani thanu raavin
shishiritha jaladhaaraamridu raagam

Kannil ninte kannil
kaanmoo njaan en mukham
nenchil ente nenchil
chempaneer poovu nee
Aa..aa..o...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണില്‍ നിന്റെ കണ്ണില്‍
കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍ എന്റെ നെഞ്ചില്‍
ചെമ്പനീര്‍പ്പൂവു നീ
മധുപാത്രമേന്തി വരൂ
സ്നേഹ മുന്തിരികള്‍ ഞാന്‍ നല്‍കാം
മണിവീണയേന്തി വരൂ
പ്രേമഗീതികള്‍ ഞാന്‍ മീട്ടാം
കുറുമൊഴി മലര്‍ ചൂടും
ചുരുള്‍ മുടി തഴുകാം ഞാന്‍
പുലരൊളി തഴുകും
പുളകിതലത ഞാന്‍...
കണ്ണില്‍ നിന്റെ കണ്ണില്‍

കളിക്കൂട്ടുകാരി നീയെന്‍ കരള്‍ക്കൂട്ടില്‍ വന്നു പാടൂ
വസന്തത്തിന്‍ ദൂതികേ എന്‍ പ്രണയിനി നീ
മധുരാനുഭൂതി പൂക്കും ഒരു ദേവദാരുവോ നീ
മദിരോത്സവങ്ങളാടും മരത്തണലോ
താനേ... മുഖപടമഴിയുന്നു
തുടു തുടെ ഒരു കാന്തി വിടരുന്നു
ആരോ... നഖമുനയടയാളം
പ്രിയയുടെ തിരുമെയ്യില്‍ അണിയിപ്പൂ
കണ്ണില്‍ നിന്റെ കണ്ണിൽ

ഒരു കാവ്യപുസ്തകം പോല്‍ മധുമത്ത കോകിലത്തിന്‍
പ്രണയാര്‍ദ്രകൂജനം പോല്‍ മനസ്വിനി നീ
വനജ്യോത്സന പൂത്തുനില്‍ക്കും മുനിവാടമാര്‍ന്ന രണ്ട്
ഹരിണങ്ങള്‍ പോലെ കേളീ തരളിതര്‍ നാം
ആരെ... ഇണയുടെ മണിമാറില്‍
ഒരു മലരിതള്‍ പോലെ തല ചായ്ച്ചു
ദൂരെ.... കുളിരടി തനുരാവിന്‍
ശിശിരിത ജലധാരാ മൃദുരാഗം

കണ്ണില്‍ നിന്റെ കണ്ണില്‍
കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍ എന്റെ നെഞ്ചില്‍
ചെമ്പനീര്‍പ്പൂവു നീ
ആ ..ആ....ഓ .....


Other Songs in this movie

Annam Chinnam Peythu
Singer : Aparna Rajeev   |   Lyrics : ONV Kurup   |   Music : Rajeev ONV
Tharumo Tharumo
Singer : Aparna Rajeev   |   Lyrics : ONV Kurup   |   Music : Rajeev ONV
Neram Poye
Singer : Anwar Sadath, G Sreeram   |   Lyrics : ONV Kurup   |   Music : Rajeev ONV