View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കറ്റ മെതിയെടി ...

ചിത്രംമിഴി തുറക്കൂ (2014)
ചലച്ചിത്ര സംവിധാനംഡോ. സന്തോഷ് സൗപര്‍ണ്ണിക
ഗാനരചനഎം ആര്‍ ജയഗീത
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Katta methiyadi painkilee
mazhakkaarozhinjangu poyedi
katta methiyadi painkilee
mazhakkaarozhinjangu poyedi
chettuneerin mannithil puthu
kaalamo varavaayithaa
chettuneerin mannithil puthu
kaalamo varavaayithaa
katta methiyadi painkilee
mazhakkaarozhinjangu poyedi
maattuvin chattangale ennu ettupaaduvaan
neramaay
maattuvin chattangale ennu ettupaaduvaan
neramaay

Vayalu niraye arivu vilayum
kathiru koyyaanithile varumee
neru paakiya bhoovithil
uyiraanu naamatharinjini
vela cheyyum velayellaam
poruthi nedidaam

Thampiraante kottayaake
chitharimaarukayo maarithil
manujanaay uyaruvaan samayamaay
puthiya sooryanitvide nirayukayaay

Katta methiyadi painkilee
mazhakkaarozhinjangu poyedi

Penmayivide perumayaakum
puthuvasanthamitharikeyaakum
naalunarnnathu kandidaam
nilam tholurummiyorukkidaam
maanavannoru jaathiyennoru
neethi kettithaa

Kolakathe komarangal
idari veezhukayo
vinnithil thaaramaay
theliyuvaan neramaay
puthiya chandrika ozhuki nirayukayaay

Katta methiyadi painkilee
mazhakkaarozhinjangu poyedi
chettuneerin mannithil puthu
kaalamo varavaayithaa
chettuneerin mannithil puthu
kaalamo varavaayithaa
chettuneerin mannithil puthu
kaalamo varavaayithaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കറ്റ മെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
കറ്റ മെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
ചേറ്റു നീരിൻ മണ്ണിതിൽ പുതു
കാലമോ വരവായിതാ
ചേറ്റു നീരിൻ മണ്ണിതിൽ പുതു
കാലമോ വരവായിതാ
കറ്റ മെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
മാറ്റുവിൻ ചട്ടങ്ങളേ എന്നു ഏറ്റുപാടാൻ
നേരമായ്
മാറ്റുവിൻ ചട്ടങ്ങളേ എന്നു ഏറ്റുപാടാൻ
നേരമായ്

വയല് നിറയേ അറിവ് വിളയും
കതിര് കൊയ്യാനിതിലെ വരുമീ
നേര് പാകിയ ഭൂവിതിൽ
ഉയിരാണ് നാമതറിഞ്ഞിനി
വേല ചെയ്യും വേളയെല്ലാം
പൊരുതി നേടിടാം

തമ്പിരാന്റെ കോട്ടയാകെ
ചിതറിമാറുകയോ മാരിതിൽ
മനുജനായ് ഉയരുവാൻ സമയമായ്
പുതിയ സൂര്യനിതിവിടെ നിറയുകയായ്

കറ്റ മെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങു പോയെടി

പെണ്മയിവിടെ പെരുമയാകും
പുതുവസന്തമിതരികെയാകും
നാളുണർന്നതു കണ്ടിടാം
നിലം തോളുരുമ്മിയൊരുക്കിടാം
മാനവന്നൊരു ജാതിയെന്നൊരു
നീതി കേട്ടിതാ

കോലകത്തെ കോമരങ്ങൾ
ഇടറി വീഴുകയോ
വിണ്ണിതിൽ താരമായ്
തെളിയുവാൻ നേരമായ്
പുതിയ ചന്ദ്രിക ഒഴുകി നിറയുകയായ്

കറ്റ മെതിയടി പൈങ്കിളീ
മഴക്കാറൊഴിഞ്ഞങ്ങു പോയെടി
ചേറ്റു നീരിൻ മണ്ണിതിൽ പുതു
കാലമോ വരവായിതാ
ചേറ്റു നീരിൻ മണ്ണിതിൽ പുതു
കാലമോ വരവായിതാ
ചേറ്റു നീരിൻ മണ്ണിതിൽ പുതു
കാലമോ വരവായിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതിയ പ്രഭാതം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജയചന്ദ്രന്‍
കൈതപ്പൂ മാടത്തെ
ആലാപനം : മൃദുല വാര്യർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജയചന്ദ്രന്‍
തുടി കൊട്ടിക്കൊണ്ട്
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : എം ആര്‍ ജയഗീത   |   സംഗീതം : എം ജയചന്ദ്രന്‍