View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓർമ്മ പെയ്യുകയായ് ...

ചിത്രംഅമ്മയ്ക്കൊരു താരാട്ട് (2015)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്രീകുമാരന്‍ തമ്പി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Ormma peyyukayaay-nin
ormmakal peyyukayaay
indraneelaniram kavarnnu valarnnu varshavanam
ambaram pranayardramay puthukavithayezhuthukayaay
aashathan maruroopamam mazhavillu theliyukayaay
aadhya mukilpushpangalaay ninnormma peyyukayaay
Ormma peyyukayaay-nin
ormmakal peyyukayaay

Aruna peetha nirangalaadiya pazhaya thaazhvarayil
janmasukrutham pole nin koumara kouthukangal
nee nadannoru vazhiyilen kaalppattu thengumbol
manjayaralippookkalaay ninnormma pozhiyukayaay
Ormma peyyukayaay-nin
ormmakal peyyukayaay

Edavamaayi vishakhamayi, mayooravaahanatthil
murukavigrahamaadi keralathaala laharikalil
veliyil ninnathpoornnamaaya njaan kandthorkkumbol
thimila than drutha thaala maay ninnormma pidayukayaay...
Ormma peyyukayaay-nin
ormmakal peyyukayaay
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ഓർമ്മ പെയ്യുകയായ് -നിൻ
ഓർമ്മകൾ പെയ്യുകയായ്
ഇന്ദ്രനീലനിറം കവർന്നു വളർന്നു വർഷവനം
അംബരം പ്രണയാർദ്രമായ്പുതുകവിത യെഴുതുകയായ്
ആശ തൻ മറുരൂപമാം മഴവില്ലു തെളിയുകയായ്
ആദ്യ മുകിൽപുഷ്പങ്ങളായ് നിന്നോർമ്മ പെയ്യുകയായ്
ഓർമ്മ പെയ്യുകയായ് -നിൻ
ഓർമ്മകൾ പെയ്യുകയായ് ....

അരുണ പീത നിറങ്ങളാടിയ പഴയ താഴ്വരയിൽ
ജന്മസുകൃതം പോലെ നിൻ കൗമാര കൗതുകങ്ങൾ
നീ നടന്നൊരു വഴിയിലെൻ കാല്പ്പാടു തേങ്ങുമ്പോൾ
മഞ്ഞയരളിപ്പൂക്കളായ് നിന്നോർമ്മ പൊഴിയുകയായ്
ഓർമ്മ പെയ്യുകയായ് -നിൻ
ഓർമ്മകൾ പെയ്യുകയായ്

ഇടവമായി വിശാഖമായി ,മയൂരവാഹനത്തിൽ
മുരുകവിഗ്രഹമാടി കേരളതാള ലഹരികളിൽ
വെളിയിൽ നിന്നതപൂർണ്ണമായ് ഞാൻ കണ്ടതോർക്കുമ്പോൾ
തിമില തൻ ദ്രുത താള മായ് നിന്നോർമ്മ പിടയുകയായ്..
ഓർമ്മ പെയ്യുകയായ് -നിൻ
ഓർമ്മകൾ പെയ്യുകയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
അമ്മയ്ക്കൊരു താരാട്ട്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഒന്നായോരെന്നെയിഹ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ശരിയേതു തെറ്റേത്
ആലാപനം : കല്ലറ ഗോപന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കാറ്റും നിന്റെ പാട്ടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ഓർമ്മ പെയ്യുകയായ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി