View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീപദങ്ങൾ ...

ചിത്രംഞാന്‍ (സെൽഫ് പോട്രേയ്റ്റ്) (2014)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംകോട്ടക്കല്‍ മധു

വരികള്‍

Lyrics submitted by: Indu Ramesh

Aa... aa...
Sreepadangal mandamandam hrudayasreekovilinte
thirunada kadannethum ushasandhyayil..
niradeepadeepthi koodaathakakkannil manaswini
mamaroopamorikkal nee arinjirunno..
navanava chithralekha chathurayaam nishaadevi
chamaykkunna swapna chithra churulinullil..
marujanmakkarakalil yugangalkku
munporormmachimizhilee priyaroopam pathinjirunno..
verum marthyamizhikalaalakocharamanuraaga
lipikalaalezhuthiya hrudayakaavyam...

Thurakkaatha mizhikalil olippicha rashmiyaal nee
thurakkukil thimiraantha hrudayageham..
malinamee nadumuttam manasaakum shankhiloorum
shubha theerdhakkanangalaal thalichaalum nee..
ilam manjil thullikalaalalamkruthayaakumomal
pulari than narupushpa dalam kanakke..
dhanumaasa nilaavinte valayanikkaikalaale
dashapushpam thirayunna kuliru pole..
varika nee manaswinee mama janmaveedhikalil
idam cheraananuyaathra thudarnnu pokaan...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ...
ശ്രീപദങ്ങൾ മന്ദമന്ദം ഹൃദയശ്രീകോവിലിന്റെ
തിരുനട കടന്നെത്തും ഉഷസന്ധ്യയിൽ..
നിറദീപദീപ്തി കൂടാതകക്കണ്ണിൽ മനസ്വിനി
മമരൂപമൊരിക്കൽ നീ അറിഞ്ഞിരുന്നോ..
നവനവ ചിത്രലേഖ ചതുരയാം നിശാദേവി
ചമയ്ക്കുന്ന സ്വപ്നചിത്രച്ചുരുളിനുള്ളിൽ..
മറുജന്മക്കരകളിൽ യുഗങ്ങൾക്കു
മുൻപൊരോർമ്മച്ചിമിഴിലീ പ്രിയരൂപം പതിഞ്ഞിരുന്നോ..
വെറും മർത്യമിഴികളാലകോചരമനുരാഗ
ലിപികളാലെഴുതിയ ഹൃദയകാവ്യം...

തുറക്കാത്ത മിഴികളിൽ ഒളിപ്പിച്ച രശ്മിയാൽ നീ
തുറക്കുകിൽ തിമിരാന്ത ഹൃദയഗേഹം..
മലിനമീ നടുമുറ്റം മനസാകും ശംഖിലൂറും
ശുഭതീർത്ഥക്കണങ്ങളാൽ തളിച്ചാലും നീ..
ഇളംമഞ്ഞിൽ തുള്ളികളാലലംകൃതയാകുമോമൽ
പുലരി തൻ നറുപുഷ്പ ദലം കണക്കേ..
ധനുമാസനിലാവിന്റെ വളയണിക്കൈകളാലെ
ദശപുഷ്പം തിരയുന്ന കുളിരു പോലേ..
വരിക നീ മനസ്വിനീ മമജന്മവീഥികളിൽ
ഇടംചേരാനനുയാത്ര തുടർന്നുപോകാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണിയിലഞ്ഞികൾ
ആലാപനം : രതീഷ് കുമാർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
പെട്ടന്നങ്ങനെ
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഇരുളിന്റെ ഇടനാഴി
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ഒഴിവിടങ്ങളിൽ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍