

Pettannangane ...
Movie | Njaan (Self Portrait) (2014) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Sreevalsan J Menon |
Lyrics
Lyrics submitted by: Indu Ramesh Pettannangane vattitheernnoru kuttikkaalam ottaalile paralmeene polittu kurukkiyothukkaan vayyaathulloru kaalam.. athu kettum pottichettum pottum thiriyaathangine kuthichaadi padavukalokke keri kalichiri kothikkeri othiri ormmakal thannu maranje poy.. umm.. thumpakal poothoru kaalam.. umm.. thumpikal mindiya kaalam.. minnaaminnikal njekkuvilakkaal raappadaveriya kaalam.. kunju mazhathulli njaanoru kunju mazhathulli.. koottu mazhathulli neeyen koottu mazhathulli.. pacha plaavila paalkkinnam.. poozhithari manalamruthethu.. pullu thadukkil undu niranjathu pinneyorikkalumariyaarulloru vaalsalyachoru... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് പെട്ടന്നങ്ങനെ വറ്റിത്തീർന്നൊരു കുട്ടിക്കാലം ഒറ്റാലിലെ പരൽമീനെപ്പോലിട്ടു കുരുക്കിയൊതുക്കാൻ വയ്യാതുള്ളൊരു കാലം.. അത് കെട്ടുംപൊട്ടിച്ചെട്ടുംപൊട്ടും തിരിയാതങ്ങിനെ കുത്തിച്ചാടി പടവുകളൊക്കെ കേറി കളിചിരി കൊത്തിക്കേറി ഒത്തിരി ഓർമ്മകൾ തന്നുമറഞ്ഞേ പോയ്.. ഉം.. തുമ്പകൾ പൂത്തൊരു കാലം.. ഉം.. തുമ്പികൾ മിണ്ടിയ കാലം.. മിന്നാമിന്നികൾ ഞെക്കുവിളക്കാൽ രാപ്പടവേറിയ കാലം.. കുഞ്ഞുമഴത്തുള്ളീ ഞാനൊരു കുഞ്ഞുമഴത്തുള്ളീ.. കൂട്ടുമഴത്തുള്ളീ നീയെൻ കൂട്ടുമഴത്തുള്ളീ.. പച്ചപ്ളാവില പാൽക്കിണ്ണം.. പൂഴിത്തരിമണലമൃതേത്ത്.. പുല്ലുതടുക്കിൽ ഉണ്ടു നിറഞ്ഞത് പിന്നെയൊരിക്കലുമറിയാറുള്ളൊരു വാത്സല്യച്ചോറ്... |
Other Songs in this movie
- Sreepadangal
- Singer : Kottakkal Madhu | Lyrics : Rafeeq Ahamed | Music : Bijibal
- Maniyilanjikal
- Singer : Ratheesh Kumar | Lyrics : Rafeeq Ahamed | Music : Bijibal
- Irulinte Idanaazhi
- Singer : Bijibal | Lyrics : Rafeeq Ahamed | Music : Bijibal
- Ozhividangalil
- Singer : Kottakkal Madhu | Lyrics : Rafeeq Ahamed | Music : Bijibal