

Sreepadangal ...
Movie | Njaan (Self Portrait) (2014) |
Movie Director | Ranjith |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Kottakkal Madhu |
Lyrics
Lyrics submitted by: Indu Ramesh Aa... aa... Sreepadangal mandamandam hrudayasreekovilinte thirunada kadannethum ushasandhyayil.. niradeepadeepthi koodaathakakkannil manaswini mamaroopamorikkal nee arinjirunno.. navanava chithralekha chathurayaam nishaadevi chamaykkunna swapna chithra churulinullil.. marujanmakkarakalil yugangalkku munporormmachimizhilee priyaroopam pathinjirunno.. verum marthyamizhikalaalakocharamanuraaga lipikalaalezhuthiya hrudayakaavyam... Thurakkaatha mizhikalil olippicha rashmiyaal nee thurakkukil thimiraantha hrudayageham.. malinamee nadumuttam manasaakum shankhiloorum shubha theerdhakkanangalaal thalichaalum nee.. ilam manjil thullikalaalalamkruthayaakumomal pulari than narupushpa dalam kanakke.. dhanumaasa nilaavinte valayanikkaikalaale dashapushpam thirayunna kuliru pole.. varika nee manaswinee mama janmaveedhikalil idam cheraananuyaathra thudarnnu pokaan... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... ശ്രീപദങ്ങൾ മന്ദമന്ദം ഹൃദയശ്രീകോവിലിന്റെ തിരുനട കടന്നെത്തും ഉഷസന്ധ്യയിൽ.. നിറദീപദീപ്തി കൂടാതകക്കണ്ണിൽ മനസ്വിനി മമരൂപമൊരിക്കൽ നീ അറിഞ്ഞിരുന്നോ.. നവനവ ചിത്രലേഖ ചതുരയാം നിശാദേവി ചമയ്ക്കുന്ന സ്വപ്നചിത്രച്ചുരുളിനുള്ളിൽ.. മറുജന്മക്കരകളിൽ യുഗങ്ങൾക്കു മുൻപൊരോർമ്മച്ചിമിഴിലീ പ്രിയരൂപം പതിഞ്ഞിരുന്നോ.. വെറും മർത്യമിഴികളാലകോചരമനുരാഗ ലിപികളാലെഴുതിയ ഹൃദയകാവ്യം... തുറക്കാത്ത മിഴികളിൽ ഒളിപ്പിച്ച രശ്മിയാൽ നീ തുറക്കുകിൽ തിമിരാന്ത ഹൃദയഗേഹം.. മലിനമീ നടുമുറ്റം മനസാകും ശംഖിലൂറും ശുഭതീർത്ഥക്കണങ്ങളാൽ തളിച്ചാലും നീ.. ഇളംമഞ്ഞിൽ തുള്ളികളാലലംകൃതയാകുമോമൽ പുലരി തൻ നറുപുഷ്പ ദലം കണക്കേ.. ധനുമാസനിലാവിന്റെ വളയണിക്കൈകളാലെ ദശപുഷ്പം തിരയുന്ന കുളിരു പോലേ.. വരിക നീ മനസ്വിനീ മമജന്മവീഥികളിൽ ഇടംചേരാനനുയാത്ര തുടർന്നുപോകാൻ... |
Other Songs in this movie
- Maniyilanjikal
- Singer : Ratheesh Kumar | Lyrics : Rafeeq Ahamed | Music : Bijibal
- Pettannangane
- Singer : Sreevalsan J Menon | Lyrics : Rafeeq Ahamed | Music : Bijibal
- Irulinte Idanaazhi
- Singer : Bijibal | Lyrics : Rafeeq Ahamed | Music : Bijibal
- Ozhividangalil
- Singer : Kottakkal Madhu | Lyrics : Rafeeq Ahamed | Music : Bijibal