View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രിയായി യാത്രയായി ...

ചിത്രംമരംകൊത്തി (2014)
ചലച്ചിത്ര സംവിധാനംബേബി തോമസ്
ഗാനരചനബേബി തോമസ്
സംഗീതംമാത്യു ടി ഇട്ടി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Raathriyaayi yaathrayaayi
neerumorormmakal baakkiyaayi
raathriyaayi yaathrayaayi
neerumorormmakal baakkiyaayi
shishiram vannu vilikkumbol
kozhiyaathirikkuvathengane
kaalam thottu vilikkumbol
pokaathirikkuvathengane
mohangalokkeyum vedanayaakunna
kshanika jeevithamallo mannil
manushyajanmangalellaam
raathriyaayi yaathrayaayi
neerumorormmakal baakkiyaayi

Man cheraathil mungi nilkkum
kunju sooryaneppole
man cheraathil mungi nilkkum
kunju sooryaneppole
kaattu chempakam poothulanjoru
nishaasugandham pole
surabhilamaakum ee vanaveedhiyil
maanjupoy nin nizhalum
tharalithamaam then mozhiyum
ini kaathirikkuvathaare
veruthe kan nirayuvathenthe

Kaatharayaamoru mazhachaattalin
neermanimuthukal pole
kaatharayaamoru mazhachaattalin
neermanimuthukal pole
veenudayuvaan maathramaayi
shyaamameghamananju
oru cheru kiliyude kurukal polum
naadabrahmathilaliyum
orunaal muralikamudrithamaakum
ini orthirikkuvathaaro
veruthe hridayam thenguvathenthe
raathriyaayi yaathrayaayi
neerumorormmakal baakkiyaayi
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി
രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി
ശിശിരം വന്നു വിളിക്കുമ്പോൾ
കൊഴിയാതിരിക്കുവതെങ്ങനെ
കാലം തൊട്ടു വിളിക്കുമ്പോൾ
പോകാതിരിക്കുവതെങ്ങനെ
മോഹങ്ങളൊക്കെയും വേദനയാകുന്ന
ക്ഷണിക ജീവിതമല്ലോ മണ്ണിൽ
മനുഷ്യജന്മങ്ങളെല്ലാം
രാത്രിയായി യാത്രയായി
നീറുമൊരോർമ്മകൾ ബാക്കിയായി

മൺചെരാതിൽ മുങ്ങി നിൽക്കും
കുഞ്ഞു സൂര്യനെപ്പോലെ
മൺചെരാതിൽ മുങ്ങി നിൽക്കും
കുഞ്ഞു സൂര്യനെപ്പോലെ
കാട്ടു ചെമ്പകം പൂത്തുലഞ്ഞൊരു
നിശാസുഗന്ധം പോലെ
സുരഭിലമാകും ഈ വനവീഥിയിൽ
മാഞ്ഞുപോയ നിൻ നിഴലും
തരളിതമാം തേൻ മൊഴിയും
ഇനി കാത്തിരിക്കുവതാരെ
വെറുതെ കൺ നിറയുവതെന്തേ

കാതരയാമൊരു മഴച്ചാറ്റലിൻ
നീർമണിമുത്തുകൾ പോലെ
കാതരയാമൊരു മഴച്ചാറ്റലിൻ
നീർമണിമുത്തുകൾ പോലെ
വീണുടയുവാൻ മാത്രമായി
ശ്യാമമേഘമണഞ്ഞു
ഒരു ചെറു കിളിയുടെ കുറുകൽ പോലും
നാദബ്രഹ്മത്തിലലിയും
ഒരുനാൾ മുരളികമുദ്രിതമാകും
ഇനി ഓർത്തിരിക്കുവതാരോ
വെറുതെ ഹൃദയം തേങ്ങുവതെന്തേ
രാത്രിയായി യാത്രായായി
നീറുമൊരോർമ്മകൾ ബാക്കിയായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മരം കൊത്തിക്കൊത്തിക്കൊത്തി നില്‍ക്കും
ആലാപനം : കോറസ്‌, ഫ്രാങ്കോ   |   രചന : ബേബി തോമസ്   |   സംഗീതം : മാത്യു ടി ഇട്ടി
ഒന്നു തൊട്ടു മൃദുവായ് നീയന്ന്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബേബി തോമസ്   |   സംഗീതം : മാത്യു ടി ഇട്ടി
കാലപ്പെരുമഴ പെയ്തൊഴിയേ
ആലാപനം : പി സുശീലാദേവി   |   രചന : ബേബി തോമസ്   |   സംഗീതം : മാത്യു ടി ഇട്ടി