View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാമ്പലിന്‍ ...

ചിത്രംഒരു വടക്കൻ സെൽഫി (2015)
ചലച്ചിത്ര സംവിധാനംജി പ്രജിത്ത്
ഗാനരചന മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഅരുണ്‍ ഏലാട്ട്, കാവ്യ അജിത്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Neelaambalin chelodeyen kanavaakumaaranaval
nooraayiram mohangalil mizhi chimmumaaranaval
karalile varamuraliyiloru tharalithalaya raagam
athiloru sruthiyaakunnuvo
kulirezhumoru mukilurukiya mazhathodum athilolam
manassile anuraagangalil
aaraaro neeyaaro ... azhake
minnaathe minnum nilaavaay
kaathoram thenoorum eenangal
meettaanaay ennum varumo

Oh... karale karale karale

Koodonnu koottunnu njaan
maanathe thoominnalin pon chillamel
koottinu poneedumo
raappaadi paattonninaal thaaraattidaam
mullappoovinalli thumbale nee
melle thotto penne ennullilaay
pakaraam iniyen pranayam muzhuvan
neelambalin chelodeyen kanavakumaaranaval

Kankonil aadeellayo thaarangal
naamaadyamay kaanunna naal
thoraathe peyyunnithaa nenchoram
poomaariyaay ninnormmakal
thulli thoomanjinte kannaadiyil
thulli thulumbunnu nin naanamo
viriyum pathivaay parayoo pathiye

Karalile varamuraliyoru tharalithalaya raagam
athiloru sruthiyaakunnuvo
kulirezhumoru mukilurukiya mazhathodum athilolam
manassile anuraagangalil
aaraaro neeyaaro ... azhake
minnaathe minnum nilaavay
neelambalin chelodeyen kanavaakumaaranaval...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൽ മിഴി ചിമ്മുമാരാനവൾ
കരളിലെ വരമുരളിയിലൊരു തരളിതലയ രാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടും അതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ
ആരാരോ നീയാരോ ... അഴകേ
മിന്നാതെ മിന്നും നിലാവായ്
കാതോരം തേനൂറും ഈണങ്ങൾ
മീട്ടാനായ് എന്നും വരുമോ

ഓ... കരളേ കരളേ കരളേ

കൂടൊന്നു കൂട്ടുന്നു ഞാൻ
മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ
കൂട്ടിനു പോന്നീടുമോ
രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം ഇനിയെൻ പ്രണയം മുഴുവൻ
നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ

കൺകോണിൽ ആടീല്ലയോ താരങ്ങൾ
നാമാദ്യമയ് കാണുന്ന നാൾ
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായ് നിന്നോർമ്മകൾ
തുള്ളിത്തൂമഞ്ഞിന്റെ കണ്ണാടിയിൽ
തുള്ളിത്തുളുമ്പുന്നു നിൻ നാണമോ
വിരിയും പതിവായ് പറയൂ പതിയെ

കരളിലെ വരമുരളിയിലൊരു തരളിതലയ രാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടും അതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ
ആരാരോ നീയാരോ ... അഴകേ
മിന്നാതെ മിന്നും നിലാവായ്
നീലാമ്പലിൻ ചേലോടെയെൻ കനവാകുമാരാണവൾ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈകോട്ടും കണ്ടിട്ടില്ല
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
എന്നെ തല്ലണ്ടമ്മാവാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ചെന്നൈ പട്ടണം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
പാര്‍വണ വിധുവേ
ആലാപനം : ഹരീഷ് ശിവരാമകൃഷ്ണന്‍   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
യെക്കം പോഗവില്ലേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന :   |   സംഗീതം : ഷാന്‍ റഹ്മാന്‍