View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരൊളി ...

ചിത്രംഭാസ്കർ ദി റാസ്കൽ (2015)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംദീപക്‌ ദേവ്‌
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Pularoli vannu cherunnithaa
nizhalala doore maayunnithaa
vaayo vaayo vaayo vaayo
oru cheru manju neer thulliyaay
malarine umma vacheeduvaan
vaayo vaayo vaayo vaayo
iniyee mannile puthu varnangalil
viralodichu laalichu poonkaattupol

Pularoli vannu cherunnithaa
nizhalala doore maayunnithaa
vaayo vaayo vaayo vaayo

Ilathumbilinnaake thilangunnu vydooryam
thooveyil thumbee ithile ho
vasanthangal vannaake valam vachu pokave
innenthu sourabhamaa
iniyumunaroo arikilanayoo
nee kaanaatha theerangal kaanaan vaayo

Pularoli vannu cherunnithaa
nizhalala doore maayunnithaa
vaayo vaayo vaayo vaayo

Paranjonnu theeraathe kadalkkaattinullaasam
thulumbunnu kaathil niraye oh...
karaykkaay neeraazhi churathunnidhaardramaam
vaalsallya paalnurakal
iniyumunaroo arikilanayoo
neeyunmaadha then thulli unnaan vaayo

Pularoli vannu cherunnithaa
nizhalala doore maayunnithaa
vaayo vaayo vaayo vaayo
oru cheru manju neer thulliyaay
malarine umma vacheeduvaan
vaayo vaayo vaayo vaayo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരേ മായുന്നിതാ
വായോ വായോ വായോ വായോ
ഒരു ചെറു മഞ്ഞു നീർ തുള്ളിയായ്
മലരിനേ ഉമ്മ വച്ചീടുവാൻ
വായോ വായോ വായോ വായോ
ഇനിയീ മണ്ണിലേ പുതു വർണങ്ങളിൽ
വിരലോടിച്ചു ലാളിച്ചു പൂങ്കാറ്റുപോൽ

പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരേ മായുന്നിതാ
വായോ വായോ വായോ വായോ

ഇലത്തുമ്പിലിന്നാകെ തിളങ്ങുന്നു വൈഡൂര്യം
തൂവെയിൽ തുമ്പീ ഇതിലേ ഹോ
വസന്തങ്ങൾ വന്നാകെ വലം വച്ച് പോകവേ
ഇന്നെന്തു സൗരഭമാ
ഇനിയുമുണരൂ അരികിലണയൂ
നീ കാണാത്ത തീരങ്ങൾ കാണാൻ വായോ

പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരേ മായുന്നിതാ
വായോ വായോ വായോ വായോ

പറഞ്ഞൊന്നു തീരാതെ കടൽക്കാറ്റിനുല്ലാസം
തുളുമ്പുന്നു കാതിൽ നിറയേ ഓ
കരയ്ക്കായ് നീരാഴി ചുരത്തുന്നിതാർദ്രമാം
വാത്സല്യ പാൽനുരകൾ
ഇനിയുമുണരൂ അരികിലണയൂ
നീയുന്മാദ തേൻതുള്ളി ഉണ്ണാൻ വായോ

പുലരൊളി വന്നു ചേരുന്നിതാ
നിഴലല ദൂരേ മായുന്നിതാ
വായോ വായോ വായോ വായോ
ഒരു ചെറു മഞ്ഞു നീർ തുള്ളിയായ്
മലരിനേ ഉമ്മ വച്ചീടുവാൻ
വായോ വായോ വായോ വായോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഐ ലവ് യു മമ്മി
ആലാപനം : ശ്വേത മോഹന്‍, ദേവിക ദീപക് ദേവ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
മനസ്സിൽ ആയിരം
ആലാപനം : അഫ്‌സല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ദീപക്‌ ദേവ്‌