View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തിരുന്നു കാത്തിരുന്നു ...

ചിത്രംഎന്ന് നിന്റെ മൊയ്തീന്‍ (2015)
ചലച്ചിത്ര സംവിധാനംആര്‍ എസ് വിമല്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kaathirunnu kaathirunnu puzhamelinju kadavozhinju
kaalavum kadannu poy venalil dalangal pol valakaloornnu poy
orthirunnu orthirunnu nizhalupole chirakodinju
kaattilaadi naalamaay noolupole nerthupoy chirimarannu poy

Oro neram thorum neelum yaamam thorum
ninteyormmayaal erinjidunnu njaan
ororo maarikkaarum ninte mounam pole
enikkaay peyyumennu kaathu njaan
mazha maari veyilaayi dinamere kozhiyunnu
thennithenni kannil maayum ninne kaanaan
ennum ennum ennum

Kaathirunnu kaathirunnu puzhmelinju kadavozhinju
kaalavum kadannu poy venalil dalangal pol valakaloornnu poy

Olam moolum paattil neengum thonikkaaraa
ninte koottinaay kothichirunnu njaan
innolam kaanaappookkal eeran mullakkaavil
namukkaay maathramonnu pookkumo
thiri pole kariyunnu thira pole thirayunnu
chimmichimmi nokkum neram munnil pinnil
ennum ennum ennum

Kaathirunnu kaathirunnu puzhamelinju kadavozhinju
kaalavum kadannu poy venalil dalangal pol valakaloornnu poy
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലില്‍ ദലങ്ങള്‍ പോല്‍ വളകളൂര്‍ന്നു പോയി
ഓര്‍ത്തിരുന്ന് ഓര്‍ത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂലുപോലെ നേര്‍ത്തു പോയ് ചിരി മറന്നു പോയി

ഓരോ നേരം തോറും നീളും യാമം തോറും
നിന്റെയോര്‍മ്മയാലെരിഞ്ഞിടുന്നു ഞാന്‍
ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്നു കാത്തു ഞാന്‍
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നിത്തെന്നി കണ്ണിൽ മായും നിന്നെക്കാണാൻ
എന്നും എന്നും എന്നും

കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..

ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍
ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍
നമുക്കായ് മാത്രമൊന്നു പൂക്കുമോ
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
എന്നും എന്നും എന്നും

കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണോണ്ടു ചൊല്ലണ്
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഈ മഴ തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഈ മഴ തന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഇരുവഞ്ഞിപ്പുഴപ്പെണ്ണേ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പ്രിയമുള്ളവനേ
ആലാപനം : മധുശ്രീ നാരായൺ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക [D]
ആലാപനം : പി ജയചന്ദ്രൻ, ശില്പ രാജ്   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
എന്നിലേ എല്ലിനാല്‍ (മുക്കത്തെ പെണ്ണേ)
ആലാപനം : ഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
ശാരദാംബരം ചാരുചന്ദ്രിക (D)
ആലാപനം : പി ജയചന്ദ്രൻ, സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ