View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്‍ വീണയ്ക്ക് ശ്രുതിയേതോ ...

ചിത്രംസ്വന്തം കാര്യം സിന്ദാബാദ് (1974)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

എൻ വീണക്ക് ശ്രുതിയേതോ
എൻ ദേവന് ഹ്യദയമേതോ
ഏന് പാട്ടിനു പല്ലവിയേതോ
ഈ വാഴ്വിതിനെന്താണർത്ഥം ഉലകിൽ (എൻ)

സൗന്ദര്യത്തിനു വിലയിടുവോർക്കായി
അനുരാഗം വില പേശുന്നോർക്കായ്
തകർന്ന തന്ത്രികൾ മീട്ടുന്നോർക്കായ്
ഞാനെന്തിനി ചെയ്യാനോ

ഞാൻ പാട്ടേത് പാടാനോ?
അതോ കണ്ണീരൊഴുക്കാനോ
ആ കണ്ണീരെന്തിനി നേടും
എൻ പാട്ടിനു പല്ലവിയേതോ
ഈ വാഴ്വിതിനെന്താണർത്ഥം ഉലകിൽ (എൻ)

എന്തിനു ഞാൻ പെണ്ണായ് ജനിച്ചു
എൻ ചാരിത്രം ബലിയാക്കാനോ
നാരികൾ അബലകൾ വഞ്ചിതരാണെന്നും
ഇതിൻ കാരണമെന്താണോ

ആ ദൈവം വിധിച്ചെന്നോ
ഇനിയെവിടെയാണഭയം
ഈ പാപിക്കു മരണം താനോ
ഈ വാഴ്‌വിതിനെന്താണർത്ഥം ഉലകിൽ (എൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമാനത്തിന്‍ മേഘമിടഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
മതി മതി കൊതി കൊതി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഏതോ താപം ഒരേ മയക്കം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാഗതം തരാം സുസ്വാഗതം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
കരയില്‍ വന്ന് നിന്നിട്ടും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഇതു താനോ നം സംസ്കൃതി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
യാചിച്ചു ഞാന്‍ അന്നം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍