View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതു താനോ നം സംസ്കൃതി ...

ചിത്രംസ്വന്തം കാര്യം സിന്ദാബാദ് (1974)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഇത് താനോ നം സംസ്‌ക്യതി
ഇത് താനോ നം പുരോഗതി
ഊഞ്ഞാലിലാടും വയസ്സില്
സംഗീതമാകെ മനസ്സില്

എത്ര തരം മധു ചിന്തകൾ മലരും
പ്രിയതമയാകാൻ പെണ്മ കൊതിപ്പൂ
മഞ്ഞല തഴുകിയ മല്ലിക പോലെ
കാത്തിരിക്കുമ്പോൾ കന്യക

ഒരു കന്നിക്ക് ഒരേ പുരുഷൻ
അതേ അതേ നം സംസ്‌ക്യതി
അതേ അതേ പുരോഗതി
കുലസതിയായ് പതിയെ വന്ദിച്ചു

ദിനരാത്രവും മനസ്സിൽ പൂജിച്ചു
അവൻ വാഴും കാനനവും
നന്ദന വാനിയെന്നോർപ്പിച്ച്
പാതി ദേവനെ അനുസരിപ്പതെ

സതീത്വമെന്നത് പരമാർത്ഥം
ഒരേ സീതക്ക് ഒരേ രാമനും
അതേ അതേ നം സംസ്കൃതി
അതേ അതേ പുരോഗതി

നല്ല ഭാര്യയായി കുടുംബ വിളക്കായി
നല്ല പുത്രനെ പോറ്റി വളർത്തി
സത്യം - ധർമം - ശൗര്യ ഗുണം
നിത്യ സൂക്ത മെന്നുര ചെയ്ത്

അതിരു കാത്തിടും ധീര ജവാനേ
തീർത്തിടുന്നതേ കർത്തവ്യം
ഒരു നാരിക്ക് ഒരു ആശയം
ഇത് താനേ നം സംസ്കൃതി
ഇത് താനേ നം പുരോഗതി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമാനത്തിന്‍ മേഘമിടഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
മതി മതി കൊതി കൊതി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഏതോ താപം ഒരേ മയക്കം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാഗതം തരാം സുസ്വാഗതം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
കരയില്‍ വന്ന് നിന്നിട്ടും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
എന്‍ വീണയ്ക്ക് ശ്രുതിയേതോ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
യാചിച്ചു ഞാന്‍ അന്നം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍